ISL-2018-219
10
December 2018 - 7:49 am IST
Flash News
Archives

Cricket

ഇന്ത്യക്ക് നാണം കെട്ട തോൽവി; ഇന്നിംഗ്‌സ് പരാജയം

Published:13 August 2018

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യക്ക് നാണം കെട്ട തോൽവി. ഇംഗ്ലണ്ട് ഇന്നിംഗ്‌സിനും 159 റൺസിനുമാണ് ജയിച്ചത്.

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യക്ക് നാണം കെട്ട തോൽവി. ഇംഗ്ലണ്ട് ഇന്നിംഗ്‌സിനും 159 റൺസിനുമാണ് ജയിച്ചത്. രണ്ടാം ഇന്നിംഗ്‌സിൽ 130 റൺസിന് ഇന്ത്യ പുറത്താകുക ആയിരുന്നു.ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇംഗ്ലണ്ട് 2-0 എന്ന നിലയിലാണ്. 

44 പന്തില്‍ അഞ്ചു ബൗണ്ടറികള്‍ ഉള്‍പ്പെടെ 30 റണ്‍സെടുത്ത അശ്വിനാണ് രണ്ടാം ഇന്നിങ്സില്‍ ഇന്ത്യന്‍ ടോപ് സ്‌കോറര്‍. ഇംഗ്ലണ്ടിനായി ജയിംസ് ആന്‍ഡേഴ്സനും സ്റ്റുവാര്‍ട്ട് ബ്രോഡും നാലു വിക്കറ്റ് വീതം വീഴ്ത്തി. മല്‍സരത്തിലാകെ ആന്‍ഡേഴ്സന്‍ ഒന്‍പതു വിക്കറ്റ് സ്വന്തമാക്കി.

എജ്ബാസ്റ്റനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 31 റണ്‍സിനു തോറ്റിരുന്നു.മൂന്നാം ടെസ്റ്റ് 18ന് ആരംഭിക്കും. 

 


വാർത്തകൾ

Sign up for Newsletter



top