Subpage Banner
Subpage Banner
21
September 2018 - 9:49 am IST

Religious

പു​രു​ഷാം​ഗ​ന​മാ​രു​ടെ ച​മ​യ​വി​ള​ക്കെ​ടു​പ്പ് സ​മാ​പി​ച്ചു

Published:26 March 2018

​വ​റ കൊ​റ്റ​ൻ‌​കു​ള​ങ്ങ​റ ദേ​വീ ക്ഷേ​ത്ര​ത്തി​ലെ പ്ര​സി​ദ്ധ​മാ​യ പു​രു​ഷാം​ഗ​ന​മാ​രു​ടെ ച​മ​യ​വി​ള​ക്കെ​ടു​പ്പു സ​മാ​പി​ച്ചു. അ​ഭീ​ഷ്ട​കാ​ര്യ സി​ദ്ധി​ക്കാ​യി പു​രു​ഷ​ന്മാ​ര്‍ വ്ര​തം നോ​റ്റ് പെ​ണ്‍വേ​ഷം കെ​ട്ടി വി​ള​ക്കെ​ടു​ക്കു​ന്ന അ​പൂ​ര്‍വ്വ ഉ​ത്സ​വ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് കൊ​റ്റ​ന്‍കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ലെ ച​മ​യ വി​ള​ക്ക്. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സം സ​ന്ധ്യ​യോ​ടെ ക്ഷേ​ത്ര​പ​രി​സ​രം മു​ഴു​വ​ന്‍ വി​ള​ക്കേ​ന്തി​യ പു​രു​ഷാം​ഗ​ന​മാ​രെ​ക്കൊ​ണ്ടു നി​റ​ഞ്ഞു

ച​വ​റ : ച​വ​റ കൊ​റ്റ​ൻ‌​കു​ള​ങ്ങ​റ ദേ​വീ ക്ഷേ​ത്ര​ത്തി​ലെ പ്ര​സി​ദ്ധ​മാ​യ പു​രു​ഷാം​ഗ​ന​മാ​രു​ടെ ച​മ​യ​വി​ള​ക്കെ​ടു​പ്പു സ​മാ​പി​ച്ചു. അ​ഭീ​ഷ്ട​കാ​ര്യ സി​ദ്ധി​ക്കാ​യി പു​രു​ഷ​ന്മാ​ര്‍ വ്ര​തം നോ​റ്റ് പെ​ണ്‍വേ​ഷം കെ​ട്ടി വി​ള​ക്കെ​ടു​ക്കു​ന്ന അ​പൂ​ര്‍വ്വ ഉ​ത്സ​വ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് കൊ​റ്റ​ന്‍കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ലെ ച​മ​യ വി​ള​ക്ക്. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സം സ​ന്ധ്യ​യോ​ടെ ക്ഷേ​ത്ര​പ​രി​സ​രം മു​ഴു​വ​ന്‍ വി​ള​ക്കേ​ന്തി​യ പു​രു​ഷാം​ഗ​ന​മാ​രെ​ക്കൊ​ണ്ടു നി​റ​ഞ്ഞു.

ബാ​ല​ൻ​മാ​ർ മു​ത​ല്‍ വൃ​ദ്ധ​ന്‍മാ​ര്‍ വ​രെ പ​ല വേ​ഷ​ത്തി​ല്‍ വി​ള​ക്കെ​ടു​ക്കാ​നെ​ത്തി. ച​മ​യ​വി​ള​ക്കെ​ടു​പ്പു മ​ഹോ​ത്സ​വ​ത്തോ​ടെ ച​വ​റ കൊ​റ്റ​ന്‍കു​ള​ങ്ങ​ര ദേ​വീ ക്ഷേ​ത്രം ഇ​പ്പോ​ൾ അ​ന്യ​ദേ​ശ​ക്കാ​ർ​ക്കും സു​പ​രി​ച​യ​മാ​ണ്. ആ​ഗ്ര​ഹ​പൂ​ര്‍ത്തീ​ക​ര​ണ​ത്തി​നാ​യി കേ​ര​ള​ത്തി​ന് അ​ക​ത്തു നി​ന്നും പു​റ​ത്തു നി​ന്നു​മാ​യി എ​ത്തി​യ​ത് ആ​യി​ര​ങ്ങ​ളാ​ണ്. ആ​ണി​ല്‍ നി​ന്നും പെ​ണ്ണി​ലേ​ക്കു​ള്ള പ​ര​കാ​യ പ്ര​വേ​ശ​മാ​ണു ച​മ​യ​വി​ള​ക്കെ​ടു​പ്പി​ലൂ​ടെ ന​ട​ക്കു​ന്ന​ത്.  സ്ത്രീ​യെ രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലും ഉ​ള്‍ക്കൊ​ണ്ടു ലാ​സ്യ​ഭാ​വ​ത്തി​ല്‍ പു​രു​ഷാം​ഗ​ന​മാ​ര്‍ വ​രു​മ്പോ​ള്‍ സ്ത്രീ​ക​ള്‍ പോ​ലും ക​ണ്ണി​മ​വെ​ട്ടാ​തെ നോ​ക്കി നി​ന്ന് പോ​കു​ന്ന​തു കാ​ണാ​മാ​യി​രു​ന്നു. വി​ള​ക്ക് വാ​ട​ക​യ്ക്കു കൊ​ടു​ക്കു​ന്ന​വ​ര്‍, ആ​ഭ​ര​ണ ക​ച്ച​വ​ട​ക്കാ​ര്‍ കൂ​ടാ​തെ അ​വി​ട​വി​ടെ​യാ​യി ച​മ​യ​വി​ള​ക്കെ​ടു​ക്കു​ന്ന​വ​രു​ടെ ഫോ​ട്ടോ എ​ടു​ക്കാ​നാ​യി താ​ൽ​ക്കാ​ലി​ക​മാ​യി ഉ​യ​ർ​ന്ന സ്റ്റു​ഡി​യോ​ക്കാ​രു​ടെ കൂ​ടാ​ര​ങ്ങ​ളി​ലും തി​ര​ക്കാ​യി​രു​ന്നു. അ​വ​സാ​ന ര​ണ്ടു ദി​വ​സ​ത്തെ ഉ​ത്സ​വം ന​ട​ത്തു​ന്ന​ത് ച​വ​റ, പു​തു​ക്കാ​ട്, കു​ള​ങ്ങ​ര ഭാ​ഗം, കോ​ട്ട​യ്ക്ക​കം ക​ര​ക്കാ​രു​ടെ നേ​ത്യ​ത്വ​ത്തി​ലാ​ണ് .


വാർത്തകൾ

Sign up for Newsletter



top