Flash News
Archives

Fitness

കുഞ്ഞുങ്ങൾക്ക് നിത്യനേ ഓരോ മുട്ട നൽകാം

കുഞ്ഞുങ്ങൾക്ക് നിത്യനേ ഓരോ മുട്ട നൽകാം

Published:26 March 2018

ആറ്​ മാസം മുതൽ ഒമ്പത്​ മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക്​ ദിവസവും ഒരു മുട്ട വീതം നൽകുന്നത്​ അവരിൽ പെട്ടെന്നുള്ള വളർച്ചയും ബുദ്ധി വികാസവുമുണ്ടാക്കുമെന്നാണ് പുതിയ പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്

സമീകൃതാഹാരമാണ് മുട്ട. കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കുമെല്ലാം നിത്യേനയുള്ള ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്താമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നതാണ്. വളരുന്ന പ്രായത്തിൽ കുഞ്ഞുങ്ങൾക്ക് നിത്യേന നൽകേണ്ടതാണ് മുട്ടയെന്നും എല്ലാവർക്കുമറിയാം. എന്നാൽ ബുദ്ധി വികാസത്തിന് മുട്ട കഴിച്ചാൽ മതിയെന്നു പുതിയ പഠനങ്ങൾ പറയുന്നു.


 ആറ്​ മാസം മുതൽ ഒമ്പത്​ മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക്​ ദിവസവും ഒരു മുട്ട വീതം നൽകുന്നത്​ അവരിൽ പെട്ടെന്നുള്ള വളർച്ചയും ബുദ്ധി വികാസവുമുണ്ടാക്കുമെന്നാണ് പുതിയ പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്. വാഷിങ്ങ്ടൺ യൂനിവേഴ്​സിറ്റിയിലെ ബ്രൗൺ സ്​കൂളിലെ ​ലോറ ലെന്നോട്ടിയുടെ നേതൃത്തിൽ നടന്ന​​​ ഗവേഷണത്തിലാണ് ഈ കണ്ടെത്തൽ​. തെക്കൻ അമെരിക്കയിലെ ഇക്വഡോറിലുള്ള ആറ്​ മുതൽ ഒമ്പത്​ മാസം പ്രായമുള്ള 163ഓളം കുട്ടികളെയാണ് പഠനത്തിന് ഉൾപ്പെടുത്തിയത്.​ ഈ കുട്ടികളിൽ 80 കുട്ടികൾക്ക്​ ദിവസവും ഒരു മുട്ട വീതം ആറ്​ മാസം നൽകി. ബാക്കിയുളളവർക്ക്​ മുട്ട നൽകിയുമില്ല. കുഞ്ഞുങ്ങളുടെ രക്​തം പരിശോധിച്ച് അതിലുള്ള​ വിറ്റാമിനുകളുടെയും ധാതു ലവണങ്ങളുടെയും അളവ്​ പരിശോധിച്ചപ്പോൾ, മുട്ട കഴിച്ച കുഞ്ഞുങ്ങളുടെ രക്​തത്തിൽ ഉയർന്ന അളവിൽ കൊളൈനും ഡിഎച്ച്എയും കാണപ്പെട്ടു. രണ്ടും ബുദ്ധി വികാസത്തിന്​ ഗുണം ചെയ്യുന്നവയാണ്.


  മുട്ട നൽകാത്ത കുഞ്ഞുങ്ങളുമായി താരതമ്യം ചെയ്​തപ്പോൾ വളർച്ചയിലും കാര്യമായ ​വ്യത്യാസം കാണപ്പെട്ടു. മറ്റ്​ മാംസ ഭക്ഷണങ്ങളെ അപേക്ഷിച്ച്​ ഫാറ്റി ആസിഡി​​​ന്‍റെയും പ്രോട്ടീൻ, കൊളൈൻ, സെലേനിയം, വിറ്റാമിൻ എ, ബി12 തുടങ്ങിയവയുടെയും സാന്നിധ്യം മുട്ടയെ കുറഞ്ഞ ബജറ്റിലുള്ള മികച്ച ഭക്ഷണമാക്കി മാറ്റുന്നു. ഇനി ധൈര്യമായി കുഞ്ഞുങ്ങളുടെ നിത്യഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തിക്കോളൂവെന്നാണ് ഗവേഷകസംഘം പറയുന്നത്.


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter