23
February 2019 - 10:25 pm IST
Flash News
Archives

Gulf

sheikh-muhammad-kerala-flood

'ജീവിതം എന്നെ പഠിപ്പിച്ചത്' യുഎഇ ഭരണാധികാരിയുടെ ട്വീറ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

Published:27 August 2018

രണ്ടുതരം ഭരണാധികാരികളാണുള്ളത്. ഒന്നാമത്തെ കൂട്ടര്‍ തന്‍റെ ജനങ്ങളുടെ എല്ലാ കാര്യങ്ങളും സുഗമമായി പരിഹരിക്കുന്നവർ. ജനസേവനത്തിൽ സംതൃപ്‌തിയടയുന്നവരാണവർ. പ്രശ്‌നങ്ങളെ വഷളാക്കുന്നവരാണ് രണ്ടാമത്തെ കൂട്ടർ. സാങ്കേതികതകളുടെ പേരിലാണ് അവർ ജനങ്ങളെ മുഷിപ്പിക്കുന്നത്. ജനം അവരുടെ വീട്ടുപടിക്കൽ യാചിച്ചു നിൽക്കണമെന്നു അവർ ചിന്തിക്കുന്നു. നാട് നന്നാകണമെങ്കിൽ ആദ്യ വിഭാഗത്തിലുള്ളവരാണ് വേണ്ടതെന്നും യുഎഇ ഭരണാധികാരി

ദുബായ്: ചില ഭരണാധികാരികള്‍ ജനങ്ങളെ യാചകരാക്കി തങ്ങളുടെ വാതില്‍ക്കലും മേശക്കരികിലും എത്തിക്കുന്നതില്‍ ആനന്ദം കണ്ടെത്തുമെന്നു യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്‌ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ജീവിതം എന്നെ പഠിപ്പിച്ചത് എന്ന പേരിൽ ട്വിറ്ററലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഔദ്യോഗിക ട്വിറ്റർ പേജിലാണ് ഷെയ്‌ഖ് മുഹമ്മദ് ഒരു ഭരണാധികാരി എന്ന നിലയിൽ തന്‍റെ പാഠങ്ങൾ അറബിക് ഭാഷയിൽ ട്വീറ്റ് ചെയ്‌തത്. 

 

രണ്ടുതരം ഭരണാധികാരികളാണുള്ളത്. ഒന്നാമത്തെ കൂട്ടര്‍ തന്‍റെ ജനങ്ങളുടെ എല്ലാ കാര്യങ്ങളും സുഗമമായി പരിഹരിക്കുന്നവർ. ജനസേവനത്തിൽ സംതൃപ്‌തിയടയുന്നവരാണവർ. പ്രശ്‌നങ്ങളെ വഷളാക്കുന്നവരാണ് രണ്ടാമത്തെ കൂട്ടർ. സാങ്കേതികതകളുടെ പേരിലാണ് അവർ ജനങ്ങളെ മുഷിപ്പിക്കുന്നത്. ജനം അവരുടെ വീട്ടുപടിക്കൽ യാചിച്ചു നിൽക്കണമെന്നു അവർ ചിന്തിക്കുന്നു. നാട് നന്നാകണമെങ്കിൽ ആദ്യ വിഭാഗത്തിലുള്ളവരാണ് വേണ്ടതെന്നും അദ്ദേഹത്തിന്‍റെ ട്വിറ്ററിൽ കുറിച്ചിരിക്കുന്നു.

പ്രളയബാധിതമായ കേരളത്തിന് യുഎഇ സഹായം സ്വീകരിക്കുന്നത് സംബന്ധിച്ച് വിവാദമുയര്‍ന്ന സാഹചര്യത്തിൽ അറബിയിലുള്ള ട്വീറ്റിന്‍റെ മലയാളം, ഇംഗ്ലിഷ് പരിഭാഷകൾ സ്ക്രീൻ ഷോട്ടുകളായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി കൊണ്ടിരിക്കുകയാണിപ്പോൾ. 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top