ജീത്തു ജോസഫിന്‍റെ വലതു വശത്തെ കള്ളൻ പൂർത്തിയായി
ബിജു മേനോൻ, ജോജു ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹിറ്റ് ചിത്രങ്ങളുടെ പ്രിയപ്പെട്ട സംവിധായകൻ ജീത്തു ജോസഫ് ഒരുക്കുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയായി. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും, വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലുമായാണു ഈ ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയാക്കി യിരിക്കുന്നത്.
ഓഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ, ബഡ് ടൈംസ്റ്റോറീസ്സുമായി സഹകരിച്ചാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സമൂഹത്തിലെ വ്യത്യസ്ഥ തലങ്ങളിലുള്ള രണ്ടു വ്യക്തികളുടെ ജീവിതത്തിൽ അരങ്ങേറുന്ന സംഘർഷങ്ങളാണ് ഇമോഷണൽ ഡ്രാമയായി പൂർണ്ണമായും ത്രില്ലർ ജോണറിൽ ജീത്തു ജോസഫ് അവതരിപ്പിക്കുന്നത്.
ലെന, നിരഞ്ജന അനൂപ്, ഇർഷാദ്,, ഷാജു ശ്രീധർ, സംവിധായകൻ ശ്യാമപ്രസാദ്,മനോജ്.കെ.യു. ലിയോണാ ലിഷോയ്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഡിനു തോമസ് ഈലാനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. കൂദാശ എന്ന ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരുന്നു ഡിനു തോമസ്.
സംഗീതം -വിഷ്ണു ശ്യാം, ഛായാഗ്രഹണം - സതീഷ്കുറുപ്പ്, എഡിറ്റിംഗ്- വിനായക് '