ചിന്ത- മാസ് ലിറ്ററേച്ചർ ഫെസ്റ്റിവലിന് ശനിയാഴ്ച ഷാർജയിൽ തുടക്കം
ഷാർജ: ചിന്ത-മാസ് സാഹിത്യോത്സവത്തിന് ശനിയാഴ്ച തുടക്കമാകും. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ ഒക്ടോബർ 25, 26 തീയതികളിൽ സാഹിത്യം, മാധ്യമം, പ്രവാസം, സയൻസ്, ചരിത്രം, സിനിമ എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സെഷനുകളാണ് അരങ്ങേറുന്നത്. സാഹിത്യോത്സവത്തിൽ ഡോ. ജോൺ ബ്രിട്ടാസ് എം പി, കെ ആർ മീര, കെ ടി കുഞ്ഞിക്കണ്ണൻ, പി.വി ഷാജി കുമാർ, റഫീഖ് റാവുത്തർ, വിജയകുമാർ ബ്ലാത്തൂർ, സജി മാർക്കോസ്,, വിഎസ് സനോജ്, കെഎസ് രഞ്ജിത്ത് തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള പ്രഗൽഭരാണ് പങ്കെടുക്കുന്നത്.
ശനിയാഴ്ച കാലത്ത് 9.30 ന് പ്രശസ്ത എഴുത്തുകാരി കെ.ആർ. മീര മേള ഉദ്ഘാടനം ചെയ്യും. തുടർന്ന് "കുടിയേറ്റം- വൈവിധ്യം, സാധ്യത,, വെല്ലുവിളികൾ" എന്ന സെഷനിൽ റഫീഖ് റാവുത്തർ, സജി മാർക്കോസ്, തൻസീ ഹാഷിർ എന്നിവർ സംസാരിക്കും. വാഹിദ് നാട്ടിക മോഡറേറ്ററാകും . "ദേശാന്തരങ്ങളില്ലാതെ മലയാള സാഹിത്യം" എന്ന സെഷനിൽ പി.വി. ഷാജി കുമാർ, ഷാബു കിളിത്തട്ടിൽ, കമറുദ്ദീൻ ആമയം, ഹണി ഭാസ്കരൻ, സോണിയ റഫീഖ്, അനൂപ് ചന്ദ്രൻ, അക്ബർ ആലിക്കര എന്നിവർ സംബന്ധിക്കും. അനിൽ അമ്പാട്ട് മോഡറേറ്ററായിരിക്കും. ജോൺ ബ്രിട്ടാസിന്‍റെ "ജെബി ടോക് ഷോ" യോടെ സെഷനുകൾ അവസാനിക്കും. വയലാർ ഗാനാലാപന മത്സരം വൈകിട്ട് 5 15 മുതൽ ആരംഭിക്കും. ജയരാജ് വാര്യർ കാവ്യാലാപന മത്സരം ഉദ്ഘാടനം ചെയ്യും.
ഒക്ടോബർ 26 ഞായറാഴ്ച കാലത്ത് 9 30 ന് "മാധ്യമങ്ങളും അൽഗോരിത അജണ്ടകളും" എന്ന സെഷനിൽ ജോൺ ബ്രിട്ടാസ് എംപി, വി.എസ്. സനോജ്, റഫീഖ് റാവുത്തർ എന്നിവർ സംസാരിക്കും. "സയൻസ് ടു സർവൈവ് ടു ത്രൈവ്" എന്ന സെഷനിൽ വിജയകുമാർ ബ്ലാത്തൂർ, കെഎസ് രഞ്ജിത്ത് എന്നിവർ സംസാരിക്കും. വിനോദ് കൂവേരി മോഡറേറ്ററാകും. "സിനിമ അതിജീവനത്തിന്‍റെ ദൃശ്യ ഭാഷ എന്ന സെഷനിൽ വിഎസ് സനോജ്, ആർ ജെ ജിയാൻ, വിജയകുമാർ ബ്ലാത്തൂർ എന്നിവർ സംസാരിക്കും. നിസാർ ഇബ്രാഹിം മോഡറേറ്ററാകും. "നവകേരളം നവലോകം ചരിത്ര നാൾവഴികൾ" എന്ന സെക്ഷനിൽ കെ.ടി. കുഞ്ഞിക്കണ്ണൻ, സജി മാർക്കോസ് എന്നിവർ സംസാരിക്കും. അമീർ കല്ലുംപുറം മോഡറേറ്ററാകും. തുടർന്ന് കെ ആർ മീര പി വി ഷാജികുമാർ എന്നിവരൊത്തുള്ള മുഖാമുഖം നടക്കും. വൈകിട്ട് 6.45ന് നടക്കുന്ന സമാപന സമ്മേളനം ജോൺ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്യും. സാഹിത്യോത്സവത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്.