ശബരിമല സ്വർണക്കൊള്ള; മുൻ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

 
Kerala

ശബരിമല സ്വർണക്കൊള്ള; മുൻ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

എസ്. ജയശ്രീ സമർപ്പിച്ച മുൻകൂർ‌ ജാമ‍്യാപേക്ഷ പരിഗണിച്ചാണ് കോടതിയുടെ ഇടപെടൽ

Aswin AM

കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളുടെ സ്വർണം കവർന്ന കേസിൽ മുൻ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ചൊവ്വാഴ്ച വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. ജയശ്രീ സമർപ്പിച്ച മുൻകൂർ‌ ജാമ‍്യാപേക്ഷ പരിഗണിച്ചാണ് കോടതിയുടെ ഇടപെടൽ. ചൊവ്വാഴ്ച ഹൈക്കോടതി ഹർജി വീണ്ടും പരിഗണിക്കും.

നേരത്തെ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ‍്യ ഹർജി തള്ളിയതിനെത്തുടർന്നാണ് ജയശ്രീ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ നാലാം പ്രതിയാണ് ജയശ്രീ. കേസിലെ മുഖ‍്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളികൾ കൊടുത്ത് വിടാൻ നിർദേശം നൽകിയിരുന്നത് ജയശ്രീയാണെന്നാണ് വിവരം. എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് ജയശ്രീയുടെ വാദം.

റൈസിങ് സ്റ്റാർസ് ഏഷ‍്യ കപ്പ്: വൈഭവ് സൂര‍്യവംശിയുടെ സെഞ്ചുറിയുടെ മികവിൽ ഇന്ത‍്യ എയ്ക്ക് ജയം

എൻഡിഎയ്ക്ക് ലഭിച്ച അംഗീകാരം; വികസിത ബിഹാറിന് വേണ്ടിയുള്ള ജനവിധിയെന്ന് അമിത് ഷാ

ശബരിമല സ്വർണക്കൊള്ള: എഫ്ഐആറുകളുടെ പകർപ്പ് ആവശ‍്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് ഇഡി

"ഇനി കേരളത്തിന്‍റെ ഊഴം": രാജീവ് ചന്ദ്രശേഖർ

ബിഹാറിൽ മഹാസഖ‍്യത്തിന്‍റെ പ്രകടനം നിരാശപ്പെടുത്തി; ആത്മപരിശോധന നടത്തണമെന്ന് തരൂർ