Kochi Metro ticketing services are now available on RedBus 
Kerala

കൊച്ചി മെട്രൊ ടിക്കറ്റിങ് സേവനങ്ങള്‍ ഇനി റെഡ്ബസിലും

കൊച്ചിയിലെ ഏകദേശം 90,000 വരുന്ന പ്രതിദിന മെട്രൊ ഉപയോക്താക്കള്‍ക്ക് സേവനം നല്‍കാന്‍ ലക്ഷ്യം

തിരുവനന്തപുരം: പ്രമുഖ ഓണ്‍ലൈന്‍ ബസ് ടിക്കറ്റിങ് പ്ലാറ്റ്ഫോമായ റെഡ്ബസ്, ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഫൊര്‍ ഡിജിറ്റല്‍ കൊമേഴ്സുമായി ചേര്‍ന്നു വിവിധ നഗരങ്ങളില്‍ തങ്ങളുടെ പ്ലാറ്റ്ഫോമില്‍ മള്‍ട്ടി മോഡല്‍ ട്രാന്‍സ്പോര്‍ട്ട് ബുക്കിങ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഇതിന്‍റെ ഭാഗമായി കൊച്ചി മെട്രൊ ടിക്കറ്റിങ് സൗകര്യങ്ങള്‍ ഇപ്പോള്‍ റെഡ്ബസ് ആപ്പില്‍ ലഭ്യമാണ്. യാത്രക്കാര്‍ക്ക് ആദ്യത്തെയും അവസാനത്തെയും മൈല്‍ കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിനുള്ള പ്രധാന ചുവടുവയ്പ്പ് നടത്തുന്ന റെഡ്ബസ്, ഒഎൻഡിസി നെറ്റ്വര്‍ക്കിലെ ആദ്യത്തെ സ്വതന്ത്ര മൊബിലിറ്റി ആപ്പ് കൂടിയാണ്.

കൊച്ചിയിലെ ഏകദേശം 90,000 വരുന്ന പ്രതിദിന മെട്രൊ ഉപയോക്താക്കള്‍ക്ക് സേവനം നല്‍കാന്‍ ലക്ഷ്യമിട്ടുള്ള ഈ പദ്ധതി വഴി, റെഡ്ബസ് ഉപയോക്താക്കള്‍ക്ക് അതിന്‍റെ ആന്‍ഡ്രോയിഡ് ആപ്പ് വഴി മെട്രോ ടിക്കറ്റുകള്‍ തടസമില്ലാതെ ബുക്ക് ചെയ്യാന്‍ കഴിയും. ഈ സംരംഭങ്ങളിലൂടെ, സമഗ്രമായ ഗ്രൗണ്ട് ട്രാന്‍സ്‌പോര്‍ട്ട് സൊല്യൂഷനുകള്‍ നല്‍കുന്നതിനും വിവിധ ഗതാഗത മാര്‍ഗ്ഗങ്ങള്‍ സംയോജിപ്പിച്ച് സിംഗിള്‍ സ്റ്റോപ് പരിഹാരം കൊടുക്കുന്നതിനും റെഡ്ബസ് ലക്ഷ്യമിടുന്നു.

ട്രാക്റ്റർ യാത്രയിൽ അജിത് കുമാറിന് വീഴ്ച പറ്റിയെന്ന് ഡിജിപിയുടെ റിപ്പോർട്ട്

ഷാരൂഖിന് ചിത്രീകരണത്തിനിടെ പരുക്ക്

നിയമസഭ ബില്ലുകളിൽ തീരുമാനം എടുക്കാൻ സമയ പരിധി; രാഷ്ട്രപതിയുടെ റഫറൻസ് സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും

കരുണാനിധിയുടെ മൂത്ത മകൻ മുത്തു അന്തരിച്ചു

യുവാവിനെ ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ പകർത്തി; രണ്ടുപേർ പിടിയിൽ