അബുദാബി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി പിണറായി വിജയൻ

 
Kerala

അബുദാബി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി പിണറായി വിജയൻ

അബുദാബിയിൽ നടന്ന കൂടിക്കാഴ്ചയിൽ സാമ്പത്തിക വികസന പങ്കാളിത്തങ്ങൾ കൂടുതൽ വിപുലമാക്കാൻ ധാരണയായി.

UAE Correspondent

അബുദാബി: യുഎഇ സന്ദർശനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. അബുദാബിയിൽ നടന്ന കൂടിക്കാഴ്ചയിൽ സാമ്പത്തിക വികസന പങ്കാളിത്തങ്ങൾ കൂടുതൽ വിപുലമാക്കാൻ ധാരണയായി. കൂടുതൽ നിക്ഷേപ പദ്ധതികൾക്ക് വഴിതുറക്കുന്ന ചർച്ചകൾ നടത്താനും തീരുമാനമായി.

അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ അഹമ്മദ് ജാസിം അൽ സാബി, അബുദാബി എക്സിക്യൂട്ടിവ് കൗൺസിൽ സെക്രട്ടറി ജനറലും കിരീടാവകാശിയുടെ ഓഫിസ് ചെയർമാനുമായ സൈഫ് സഈദ് ഗൊബഷ്, മന്ത്രി സജി ചെറിയാൻ, ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

കഴിഞ്ഞ ദിവസം അബുദാബിയിൽ നടന്ന പൊതുപരിപടിയിൽ പ്രവാസി സമൂഹം മുഖ്യമന്ത്രിക്ക് സ്വീകരണം നൽകിയിരുന്നു. സന്ദർശനം പൂർത്തിയാക്കിയ മുഖ്യമന്ത്രി നാട്ടിലേക്ക് മടങ്ങി.

എൻ. പ്രശാന്ത് ഐഎഎസിന്‍റെ സസ്പെൻഷൻ കാലാവിധി വീണ്ടും നീട്ടി

"ദേശവിരുദ്ധ ശക്തികൾ നടത്തിയ ഹീനമായ പ്രവർത്തി"; ചെങ്കോട്ട സ്ഫോടനത്തിൽ അപലപിച്ച് കേന്ദ്ര മന്ത്രിസഭ

ഡൽഹി ചെങ്കോട്ട സ്ഫോടനം; പ്രതികൾ ഉപയോഗിച്ചതായി കരുതുന്ന വാഹനം കണ്ടെത്തി

എൻഡിഎയ്ക്ക് നേരിയ മേൽക്കൈ: ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ

ഡൽഹി സ്ഫോടനം: ഡോ. ഷഹീന് അന്നു പുരോഗമന കാഴ്ചപ്പാടായിരുന്നുവെന്ന് മുൻ ഭർത്താവ്