ആലുവയിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി ഓഫീസിൽ തൂങ്ങിമരിച്ചു
file image
ആലുവ: ആലുവയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയെ ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കാണ്ടെത്തി. തൃശൂർ സ്വദേശിനി ഗ്രീഷ്മ (26) എന്ന യുവതിയാണ് വെള്ളിയാഴ്ച രാവിലെ ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കാണ്ടെത്തിയത്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി വെള്ളിയാഴ്ച പുലർച്ചെ ഓഫീസിൽ എത്തിയാണ് ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പ്രാഥമിക വിവരം.
കൊടവത് ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന വീസാൽ എജുക്കേഷൻ സൊല്യൂഷൻസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഗ്രീഷ്മ. വെള്ളിയാഴ്ച രാവിലെ സ്ഥാപന
ഉടമയെ ഫോണിൽ വിളിച്ച് താൻ മാനസിക സമ്മർദത്തിൽ ആണെന്നും ആത്മഹത്യ ചെയ്യാൻ പോവുന്നുവെന്നും അറിയിച്ചു. ഉടൻതന്നെ സ്ഥാപന ഉടമ ഓഫീസിൽ എത്തിയപ്പോൾ ഗ്രീഷ്മയെ ഫാനിൽ തൂങ്ങി കിടക്കുന്ന നിലയിലാണ് കണ്ടത്.
ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .ഗ്രീഷ്മയുടെ കല്യാണ നിശ്ചയം കഴിഞ്ഞിരുന്നതായും പറയുന്നു. ജഡം ആലുവ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആലുവ പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.