ശബരിമല സ്വർണക്കൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ അറസ്റ്റിൽ

 

file image

Kerala

ശബരിമല സ്വർണക്കൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ അറസ്റ്റിൽ

കേസിൽ മൂന്നാമത്തെ അറസ്റ്റാണിത്

Namitha Mohanan

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാർ അറസ്റ്റിൽ. സ്വർണത്തെ ചെമ്പാക്കിയതിൽ സുധീഷിന് പങ്കുണ്ടെന്നും ഗൂഢാലോചനയിൽ പങ്കുണ്ടെന്നുമുള്ള കണ്ടെത്തലിനെ തുടർന്നാണ് അറസ്റ്റ്.

കേസിൽ മൂന്നാമത്തെ അറസ്റ്റാണിത്. കട്ടിളപ്പാളി സ്വര്‍ണമോഷണക്കേസില്‍ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് തിങ്കളാഴ്ച രേഖപ്പെടുത്തും. മറ്റൊരു പ്രതി മുരാരി ബാബു 13 വരെ റിമാൻഡിലാണ്.

കേസിലെ നിർണായക തെളിവുകൾ വെള്ളിയാഴ്ച അന്വേഷണ സംഘം പിടിച്ചെടുത്തു. 1999ൽ‌ വിജയ് മല‍്യ ശബരിമലയിൽ സ്വർണം പൊതിഞ്ഞതിന്‍റെ രേഖയാണ് അന്വേഷണ സംഘം പിടിച്ചെടുത്തു. ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടത്തിയ പരിശോധനയിലാണ് രേഖകൾ പിടിച്ചെടുത്തത്. രേഖകൾ പ്രതികൾ നശിപ്പിക്കാൻ സാധ‍്യതയുണ്ടെന്നതിനാലാണ് പരിശോധന നടത്തി എസ്ഐടി പിടിച്ചെടുത്തതെന്നാണ് വിവരം. രേഖകൾ ആവശ്യപ്പെട്ടിട്ടും ദേവസ്വം ഉദ്യോഗസ്ഥർ നൽകാതെ വന്നതോടെയാണ് അന്വേഷണ സംഘം നേരിട്ടെത്തി പരിശോധന നടത്തിയത്.

"തരം താഴ്ന്ന നിലപാട്, മുഖ‍്യമന്ത്രിയെ തകർക്കാമെന്ന് കരുതേണ്ട; പിഎംഎ സലാമിനെതിരേ സിപിഎം

"കോൺഗ്രസിൽ നിലവിൽ സമാധാന അന്തരീക്ഷം"; നിലനിർത്തി പോയാൽ മതിയെന്ന് കെ. സുധാകരൻ

ചരിത്ര നേട്ടം; കേരളത്തിന്‍റെ അതിദാരിദ്ര‍്യ മുക്ത പ്രഖ‍്യാപനത്തെ പ്രശംസിച്ച് ചൈനീസ് അംബാസിഡർ

"അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനം പിആർ വർക്ക്; സർക്കാർ പറയുന്ന കണക്കുകൾക്ക് ആധികാരികതയില്ലെന്ന് രാജീവ് ചന്ദ്രശേഖർ

"ഇതാണ് യഥാർഥ കേരളാ സ്റ്റോറി"; തട്ടിപ്പല്ല യാഥാർഥ്യമെന്ന് മുഖ്യമന്ത്രി