File image
ന്യൂഡൽഹി: കേരളത്തിലെ ദേശീയ പാത തകർന്നതിൽ നടപടികളുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. എൻഎച്ച്എഐ സൈറ്റ് എഞ്ചിനീയറെ പിരിച്ചുവിട്ടു. പ്രൊജക്റ്റ് ഡയറക്‌ടറെ സസ്പെൻഡ് ചെയ്തു. റോഡ് സുരക്ഷാ അവലോകനത്തിനായി എക്സ്പോർട്ട് കമ്മിറ്റിയെ കേന്ദ്രം രൂപീകരിച്ചിട്ടുണ്ട്.
റോഡ് നിർമ്മാണത്തിന് കരാറെടുത്ത കൂടുതൽ കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. സുരക്ഷ കൺസൾട്ടന്‍റ്, ഡിസൈൻ കൺസൾട്ടന്‍റ് കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. കരാറുകാരൻ മേൽപ്പാലം സ്വന്തം ചെലവിൽ നിർമിക്കണമെന്നും കേന്ദ്ര മന്ത്രി നിർദേശിച്ചു.