വെള്ളാപ്പള്ളി നടേശൻ

 
Kerala

"ദിലീപ് നല്ല നടൻ"; വ‍്യക്തിപരമായ കാര‍്യങ്ങൾ അറിയില്ലെന്ന് വെള്ളാപ്പള്ളി

നടൻമാരെയും നടിമാരെയും കുറിച്ച് ഒന്നും അറിയില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു

Aswin AM

ആലപ്പുഴ: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയതിനു പിന്നാലെ പ്രതികരിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നടൻമാരെയും നടിമാരെയും കുറിച്ച് ഒന്നും അറിയില്ലെന്നു പറഞ്ഞ വെള്ളാപ്പള്ളി ദിലീപ് നല്ല നടനാണെന്നും അയാളുടെ വ‍്യക്തിപരമായ കാര‍്യങ്ങൾ അറിയില്ലെന്നും കൂട്ടിച്ചേർത്തു.

തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതിനു പിന്നാലെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. സംസ്ഥാനത്ത് ത്രികോണ മത്സരമാണ് നടക്കുന്നതെന്നും മൂന്നു മുന്നണികളും വാശിയോടെ പ്രവർത്തിച്ചതിനാലാണ് പോളിങ് ഉയർന്നതെന്നും വെള്ളാപ്പളി പറഞ്ഞു.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ നിയമനടപടിക്കൊരുങ്ങിയിരിക്കുകയാണ് ദിലീപ്. തനിക്കെതിരായ ഗൂഢാലോചനയെ പറ്റി അന്വേഷിക്കണമെന്ന് ആവശ‍്യപ്പെടും. അന്വേഷണ സംഘം മുഖ‍്യമന്ത്രിയെ അടക്കം തെറ്റിദ്ധരിപ്പിച്ചുവെന്നാണ് പ്രധാനമായും ദിലീപ് ഉന്നയിക്കുക.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടി20യിൽ ഇന്ത‍്യക്ക് ബാറ്റിങ്; സഞ്ജു പ്ലെയിങ് ഇലവനിൽ ഇല്ല

ബിഎൽഒമാരെ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങൾ അംഗീകരിക്കാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി

വഞ്ചിയൂരിൽ സിപിഎം-ബിജെപി സംഘർഷം; റീപോളിങ് വേണമെന്നും ആവശ്യം

മദ്യം വാങ്ങി സൂക്ഷിച്ച്, ഡ്രൈഡേയിൽ വൻ വിലയ്ക്ക് വിറ്റു; കൊട്ടിയത്ത് ഒരാൾ അറസ്റ്റിൽ

അവർ പിന്തുടരുന്നത് അരാജകത്വം; ഗാന്ധിജിയുടെ സമത്വം എന്ന ആശയം ഇല്ലാതാക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്ന് രാഹുൽ ഗാന്ധി