ജയൻ, രമ്യ
കോട്ടയം: യുവതിക്ക് ഭർത്താവിന്‍റെ ക്രൂര മർദനം. കോട്ടയം കുമാരനെല്ലൂരിലാണ് സംഭവം. ജീവിതത്തിൽ നിന്ന് ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടാണ് ഭർത്താവ് ജയൻ ഭാര്യയെ മർദിച്ചത്.
മാരകമായി പരിക്കേറ്റ ഭാര്യ രമ്യയുടെ മുഖം നീര് വന്ന നിലയിലാണ്.
തന്‍റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് ജയൻ മുൻപും ഉപദ്രവിക്കാറുണ്ടെന്ന് ഭാര്യ ആരോപിച്ചു. സംഭവത്തിൽ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.