കല്ലറക്കൽ ഫൗണ്ടേഷൻ അവാർഡുകൾ സമർപ്പിച്ചു

 
Local

കല്ലറക്കൽ ഫൗണ്ടേഷൻ അവാർഡുകൾ സമർപ്പിച്ചു

അങ്കമാലി മുനിസിപ്പൽ ചെയർമാൻ ഷിയോ പോൾ അധ്യക്ഷത വഹിച്ചു.

കൊച്ചി: കാൽപ്പന്ത് കളിയെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി രൂപം കൊണ്ട അങ്കമാലി കല്ലറക്കൽ ഫൌണ്ടേഷന്‍റെ എക്‌സെലെൻസ് അവാർഡുകൾ വിതരണം ചെയ്തു. അങ്കമാലി ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് & ടെക്നോളജിയിൽ വെച്ച് നടന്ന പരിപാടി എംഎൽഎ റോജി എം. ജോൺ ഉദ്ഘാടനം ചെയ്തു. മികച്ച സ്പോർട്സ് ലേഖകനുള്ള പുരസ്കാരം സിറാജ് കാസിമും മാധ്യമ പ്രവർത്തന മികവിനുള്ള പുരസ്കാരങ്ങൾ ഡോ.ഏബിൾ. സി. അലക്സ്, സാജു എനായി എന്നിവരും ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ് ഡോ. പി.കെ. രാജഗോപാലും ഏറ്റുവാങ്ങി.

ഖേലോ ഇന്ത്യയിൽ ഗോൾഡ് മെഡൽ നേടിയ അന്താരാഷ്ട്ര പഞ്ചഗുസ്തി താരം ജോബി മാത്യുവിനെയും, റൈസ്സിംഗ് സ്‌റ്റാർ പുരസ്കാരം നൽകി തമീന ഫാത്തിമയേയും ആദരിച്ചു.13 വയസുമുതൽ 17 വയസുവരെയുള്ള ബോയ്സ് & ഗേൾസ് വിഭാഗത്തിൽപ്പെട്ട മികച്ച ഫുട്ബോൾ താരങ്ങൾക്കും അവാർഡ് നൽകി.

മുതിർന്ന മാധ്യമ പ്രവർത്തകരായ എം. പി. സുരേന്ദ്രൻ, മുൻ രാജ്യാന്തര താരങ്ങളായ സി. സി. ജേക്കബ്, എം. എം. ജേക്കബ്,മുൻ സന്തോഷ്‌ ട്രോഫി താരം ഇട്ടി മാത്യു ഉൾപ്പെടെ കായിക മേഖലക്ക് സംഭാവന നൽകിയ നിരവധി പേരെ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു.

അങ്കമാലി മുനിസിപ്പൽ ചെയർമാൻ ഷിയോ പോൾ അധ്യക്ഷത വഹിച്ചു. എംഎൽഎ അൻവർ സാദത്ത് മുഖ്യ പ്രഭാഷണം നടത്തി. ആലുവ മുൻസിപ്പൽ ചെയർമാൻ എം. ഓ ജോൺ, ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് & ടെക്നോളജി പ്രിൻസിപ്പൽ ഫാ. ഡോ.ജോണി ചാക്കോ മംഗലത്ത് , ‌കല്ലറക്കൽ ഫൗണ്ടേഷൻ ഡയറക്ടർ സ്റ്റീഫൻ ആന്‍റണി കല്ലറക്കൽ ,ഫൗണ്ടേഷൻ ഡയറക്ടർ മോളി സ്റ്റീഫൻ എന്നിവർ സംസാരിച്ചു.

വരുന്നു, നവകേരള സദസ് 2.0

വാൽപ്പാറയിൽ 8 വ‍യസുകാരനെ പുലി കടിച്ചുകൊന്നു

മുതലപ്പൊഴിയിൽ വീണ്ടും അപകടം; വള്ളം മറിഞ്ഞ് 2 പേർ മരിച്ചു

ഫിലിം ചേംബർ ജനറൽ സെക്രട്ടറി സ്ഥാനം സജി നന്ത്യാട്ട് രാജിവച്ചു

മോർച്ചറിയിലെ മൃതദേഹം അനുമതിയില്ലാതെ തുറന്നു കാട്ടിയ സംഭവം; അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു