ഹിന്ദു സേവാസമിതി വനിതാ സംഗമം ഞായറാഴ്ച
നവിമുംബൈ: ഹിന്ദുസേവാ സമിതിയുടെ വനിതാ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ മാതൃസംഗമം കലമ്പൊലിയില്‍ നടക്കും. ഞായറാഴ്ച വൈകിട്ട് 3.30 മുതല്‍ കലമ്പൊലി അയ്യപ്പക്ഷേത്രം ഹാളിലാണ് പരിപാടി. മാതൃസംഘം അംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍, സാംസ്‌കാരിക സമ്മേളനം, വിവിധ മേഖലകളിലെ പ്രമുഖരെ ആദരിക്കല്‍, അവാര്‍ഡ് വിതരണം, സമ്മാനദാനം തുടങ്ങിയവ നടക്കും. മുഖ്യാതിഥിയായി ഡോ.ശശികല പണിക്കര്‍ പങ്കെടുക്കും.
വനിതകള്‍ക്കായുള്ള ചെറുകിട വ്യവസായം, സ്വയംതൊഴില്‍ പദ്ധതി, ചെറുകിട സമ്പാദ്യ പദ്ധതി എന്നിവയുടെ പ്രവര്‍ത്തനഉദ്ഘാടനവും നടക്കും.