ഡൽഹി ചെങ്കോട്ട സ്ഫോടനം; പ്രതികൾ ഉപയോഗിച്ചതായി കരുതുന്ന വാഹനം കണ്ടെത്തി

 
India

ഡൽഹി ചെങ്കോട്ട സ്ഫോടനം; പ്രതികൾ ഉപയോഗിച്ചതായി കരുതുന്ന വാഹനം കണ്ടെത്തി

ചുവന്ന എക്കോ സ്പോർട് കാറാണ് ഫരീദാബാദ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്

Aswin AM

ന‍്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ട സ്ഫോടനത്തിൽ ഉൾപ്പെട്ട പ്രതികൾ ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്ന വാഹനം കണ്ടെത്തി. ചുവന്ന എക്കോ സ്പോർട് കാറാണ് ഫരീദാബാദ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഖണ്ഡവാലി ഗ്രാമത്തിൽ പാർക്ക് ചെയ്തിരുന്ന നിലയിലായിരുന്നു വാഹനം. അൽ ഫലാ സർവകലാശാലയിൽ നിന്നും 15 കിലോമീറ്റർ ദൂരത്തായിട്ടാണ് വാഹനം കണ്ടെത്തിയിരിക്കുന്നത്.

സ്ഫോടനത്തിന് ഉപയോഗിച്ചിരുന്ന വാഹനത്തിനു പുറമെ പ്രതികൾ മറ്റൊരു വാഹനം ഉപയോഗിച്ചിരുന്നതായി അന്വേഷണ ഉദ‍്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് നടത്തിയ തെരച്ചിലിലാണ് വാഹനം കണ്ടെത്തിയിരിക്കുന്നത്. സ്ഫോടനമുണ്ടായ പശ്ചാത്തലത്തിൽ ഡൽഹി നഗരത്തിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

എൻ. പ്രശാന്ത് ഐഎഎസിന്‍റെ സസ്പെൻഷൻ കാലാവിധി വീണ്ടും നീട്ടി

"ദേശവിരുദ്ധ ശക്തികൾ നടത്തിയ ഹീനമായ പ്രവർത്തി"; ചെങ്കോട്ട സ്ഫോടനത്തിൽ അപലപിച്ച് കേന്ദ്ര മന്ത്രിസഭ

എൻഡിഎയ്ക്ക് നേരിയ മേൽക്കൈ: ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ

ഡൽഹി സ്ഫോടനം: ഡോ. ഷഹീന് അന്നു പുരോഗമന കാഴ്ചപ്പാടായിരുന്നുവെന്ന് മുൻ ഭർത്താവ്

രോഹിത് വിജയ് ഹസാരെ കളിക്കും; ഒന്നും മിണ്ടാതെ കോലി