ബോംബ് ഭീഷണി; കുവൈറ്റ് - ഹൈദരാബാദ് ഇൻഡിഗോ വിമാനത്തിന് മുംബൈയിൽ അടിയന്തര ലാൻഡിങ്
file image
മുംബൈ: കുവൈറ്റിൽ നിന്നും ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം മുംബൈയിലേക്ക് വഴിതിരിച്ചുവിട്ടു. ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചതിനു പിന്നാലെയാണ് വിമാനം മുംബൈയിലിറക്കിയത്.
'ചാവേറ്' വിമാനത്തിലുണ്ടെന്നാണ് സന്ദേശത്തിലുണ്ടായിരുന്നത്. ഡൽഹി വിമാനത്താവളത്തിലാണ് സന്ദേശം എത്തിയത്. വിമാനത്തിന്‍റെ അടിയന്തര ലാൻഡിങ്ങിനു പിന്നാലെ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സജ്ജരായിരുന്ന ബോംബ് സ്ക്വാഡ് അടക്കമുള്ളവർ വിശദമായ പരിശോധന നടത്തി. 1.56 ന് കുവൈറ്റിൽ നിന്ന് പുറപ്പെട്ട് രാവിലെ 8.10 നാണ് മുംബൈയിൽ ലാൻഡ് ചെയ്തത്.