യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പി. ഹരീഷ്
ന്യൂഡൽഹി: ഐക്യരാഷ്ട്ര സഭയിൽ പാക്കിസ്ഥാനെതിരേ ആഞ്ഞടിച്ച് ഇന്ത്യ. പാതിറ്റാണ്ടുകളായി പാക്കിസ്ഥാന്‍റെ ഭീകരാക്രമണത്തിന്‍റ ഫലം ഇന്ത്യക്കാർ അനുഭവിക്കുകയാണ്. മുംബൈ ഭീകരാക്രമണവും പഹൽഗാമും ഇതിന് തെളിവാണ്. ഭീകരാക്രമണത്തിൽ 20,000 സാധാരണക്കാർക്കാണ് ജീവൻ നഷ്ടമായിരിക്കുന്നതെന്നും യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പി. ഹരീഷ് വ്യക്തമാക്കി.
സിന്ധു നദീജല കരാർ ചൂണ്ടിക്കാട്ടി ജലം ജീവനാണെന്നും യുദ്ധായുധമല്ലെന്നും പറഞ്ഞ പാക് പ്രതിനിധിക്കാണ് ഇന്ത്യ മറുപടി നൽകിയത്. ഭീകരരെയും സാധാരണക്കാരെയും ഒന്നു പോലെ കാണുന്ന പാക്കിസ്ഥാന് സാദാരണക്കാരന്‍റെ അവകാശത്തെക്കുറിച്ച് സംസാരിക്കാൻ അവകാശമില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.
ഇന്ത്യ 65 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യ സിന്ധു നദീജല കരാറിൽ ഒപ്പുവച്ചത് നല്ല വിശ്വാസത്തോടെയാണ്. ആ ഉടമ്പടിയുടെ ആമുഖം അത് എങ്ങനെ ആത്മാവോടും സൗഹൃദത്തോടും കൂടി തയാറാക്കിയെന്നു വിവരിക്കുന്നു. മൂന്ന് യുദ്ധങ്ങളും ആയിരക്കണക്കിന് ഭീകരാക്രമണങ്ങളും നടത്തി കരാറിന്‍റെ ആത്മാവിനെ പാക്കിസ്ഥാൻ നശിപ്പിച്ചുവെന്നും ഇന്ത്യൻ പ്രതിനിധി വ്യക്തമാക്കി. അതിർത്തി കടന്നുള്ള ഭീകരതയെ പാക്കിസ്ഥാൻ പിന്തുണക്കുന്നിടത്തോളം സന്ധുനദീജല കരാറിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.