ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂ

 
Pravasi

ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം: ഷെയ്ഖ് മുഹമ്മദിന് നന്ദി അറിയിച്ച് ദുബായ് ഇമിഗ്രേഷൻ മേധാവി

ദുബായിലെ പൊതുസുരക്ഷാ സ്ഥാപനങ്ങളിലെ 6,247 ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിനാണ് ഷെയ്ഖ് മുഹമ്മദ് അംഗീകാരം നൽകിയത്.

ദുബായ്: ദുബായിലെ ജനറൽ ഡയറക്റ്ററേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിലെ മുതിർന്ന ഓഫീസർമാർക്കും നോൺ - കമ്മീഷൻഡ് ഓഫീസർമാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും സ്ഥാനക്കയറ്റം നൽകിയ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് നന്ദി അറിയിച്ച് ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി.

ദുബായിലെ പൊതുസുരക്ഷാ സ്ഥാപനങ്ങളിലെ 6,247 ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിനാണ് ഷെയ്ഖ് മുഹമ്മദ് അംഗീകാരം നൽകിയത്.

ദുബായിലെ സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്‍റ്, ദുബായ് പൊലീസ്, ജനറൽ ഡയറക്റ്ററേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്, ദുബായ് സിവിൽ ഡിഫൻസ് എന്നിവയിലെ ഉദ്യോഗസ്ഥരും ഇതിൽ ഉൾപ്പെടുന്നു. സ്ഥാനക്കയറ്റം ലഭിച്ച എല്ലാ സഹപ്രവർത്തകർക്കും അൽ മർറി അഭിനന്ദനങ്ങൾ അറിയിച്ചു.

സിപിഐ പാലക്കാട് സെക്രട്ടറിയായി സുമലത; കേരളത്തിലെ ആദ്യ വനിതാ ജില്ലാ സെക്രട്ടറി

വടുതലയിൽ അയൽവാസി തീകൊളുത്തിയ ഗൃഹനാഥൻ മരിച്ചു

മോട്ടോർ വാഹന വകുപ്പിൽ ഇടനിലക്കാരുടെ വിളയാട്ടം

ആലപ്പുഴയിൽ സ്കൂളിന്‍റെ മേൽക്കൂര തകർന്നു വീണു

ജനങ്ങളെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നത് സമുദായ നേതാക്കള്‍ പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ്