ഇസ്രയൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹും file
World

ഇസ്രയേൽ പ്രധാനമന്ത്രിയുടെ വീടിനു നേരെ വീണ്ടും ബോംബാക്രമണം: പതിച്ചത് ലൈറ്റ് ബോംബുകൾ | Video

ഒക്‌ടോബർ 19 നും ബഞ്ചമിൻ നെതന്യാഹുവിന്‍റെ വസതിക്കു നേരെ ഡ്രോൺ ആക്രമണം നടന്നിരുന്നു

Megha Ramesh Chandran

ജറുസലം: ഇസ്രയൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിന്‍റെ വസതിയിൽ ശനിയാഴ്ച സ്ഫോടനശേഷി കുറഞ്ഞ ലൈറ്റ് ബോംബുകൾ പൊട്ടിത്തെറിച്ചു. എന്നാൽ സംഭവ സമയത്ത് നെതന്യാഹുവും കുടുംബവും സ്ഥലത്തുണ്ടാവാത്തതിനാൽ വൻ അപകടം ഒഴിവായി. ബോംബുകൾ വീടിന്‍റെ മുറ്റത്താണ് പതിച്ചത്. സംഭവത്തിൽ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.

അന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥരോട് സംസാരിച്ചതായും അടിയന്തര നടപടികളെടുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ഇസ്രയൽ പ്രസിഡന്‍റ് ഐസക് ഹെർസോഗ് എക്സിൽ കുറിച്ചു.

ഇതിന് മുൻപ് ഒക്‌ടോബർ 19 നാണ് നെതന്യാഹുവിന്‍റെ വസതിക്കു നേരെ ഡ്രോൺ ആക്രമണമുണ്ടായത്. ഹമാസ് തലവൻ യഹ്യ സിൻവറിനെ കൊലപ്പെടുത്തിയതിന് തിരിച്ചടിയായിരുന്നു ആ ആക്രമണം. ടെൽ അവീവിനും തെക്കുളള സിസറിയയിലെ നെതന്യാഹുവിന്‍റെ അവധിക്കാല വസതിക്കു നേരെയായിരുന്നു ആക്രമണം. നെതന്യാഹുവും കുടുംബവും അന്നും വീട്ടിൽ ഉണ്ടായിരുന്നില്ല. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും വീടിന് വൻ നാശനഷ്ടം ഉണ്ടാവുകയും ചെയ്തിരുന്നു. നെതന്യാഹു സഞ്ചരിച്ചിരുന്ന വിമാനം ലാൻഡ് ചെയ്യുന്ന സമയത്ത് സെപ്റ്റംബറിൽ ബെൻ ഗൂരിയൻ വിമാനത്താവളത്തിനു നേരെ ഹൂതി മിസൈൽ ആക്രമണം നടന്നിരുന്നു.

ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ച ശരിവച്ച് മുഖ്യമന്ത്രി

ക്ഷേത്രം ഭൂമി തട്ടിയെടുത്തു; ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനെതിരേ പരാതി

"മുന്നോട്ടു പോകാനുള്ള സമയ‌മാണ്, വിവാഹത്തിൽ നിന്ന് പിന്മാറുന്നു"; സ്ഥിരീകരിച്ച് സ്മൃതി മന്ഥന

"നല്ല അന്വേഷണം'': ശബരിമല സ്വർണക്കൊള്ള കേസിൽ ഇഡി അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

''2012 മുതൽ വിരോധം, കാവ്യയുമായുള്ള ബന്ധം എന്തിന് മഞ്ജുവിനോട് പറഞ്ഞെന്ന് ദിലീപ് ചോദിച്ചു''; അതിജീവിതയുടെ മൊഴി പുറത്ത്