ടീം കേരള

 
Sports

കർണാടക‌യ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരം: കേരളത്തിന് ഇന്നിങ്സ് തോൽവി

വിക്കറ്റ് നഷ്ടമില്ലാതെ 10 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിങ് ആരംഭിച്ച കേരളത്തിന്‍റെ രണ്ടാം ഇന്നിങ്സ് 184 റൺസിന് അവസാനിക്കുകയായിരുന്നു

Aswin AM

തിരുവനന്തപുരം: കർണാടകയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് ഇന്നിങ്സ് തോൽവി. വിക്കറ്റ് നഷ്ടമില്ലാതെ 10 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിങ് ആരംഭിച്ച കേരളത്തിന്‍റെ രണ്ടാം ഇന്നിങ്സ് 184 റൺസിന് അവസാനിക്കുകയായിരുന്നു. 39 റൺസ് നേടിയ ഏദൻ ആപ്പിൾ ടോമാണ് കേരളത്തിന്‍റെ ടോപ് സ്കോറർ.

ഏദനു പുറമെ ഓപ്പണിങ് ബാറ്റർ കൃഷ്ണ പ്രസാദിനു മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ സാധിച്ചത്. ക‍്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീൻ (15), സച്ചിൻ ബേബി (12), എന്നിവർ നിരാശപ്പെടുത്തി. കർണാടകയ്ക്കു വേണ്ടി 6 വിക്കറ്റ് വീഴ്ത്തിയ മൊഹ്സിൻ ഖാനാണ് കേരളത്തിനെ തകർത്തത്.

മൊഹ്സിനു പുറമെ വിദ‍്യുത് കവേരപ്പ രണ്ടും ശിഖർ ഷെട്ടി, ശ്രേയസ് ഗോപാൽ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ഒരിന്നിങ്സിനും 164 റൺസിനും ജയിച്ചതോടെ കർണാടകയ്ക്ക് 7 പോയിന്‍റ് ലഭിക്കും. പോയിന്‍റ് പട്ടികയിൽ നിലവിൽ ഏഴാം സ്ഥാനത്താണ് കേരളം. 2 പോയിന്‍റുകളാണ് കേരളത്തിനുള്ളത്.

നേരത്തെ ഒന്നാം ഇന്നിങ്സിൽ കരുൺ നായർ, സ്മരൺ രവിചന്ദ്രൻ എന്നിവരുടെ ഇരട്ട സെഞ്ചുറികളും കൃഷ്ണൻ ശ്രീജിത്തിന്‍റെ അർധസെഞ്ചുറിയുടെയും മികവിൽ കർണാടക 586 റൺസ് അടിച്ചു കൂട്ടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് ആകെ 238 റൺസ് മാത്രമെ നേടാനെ സാധിച്ചുള്ളൂ. ഇതോടെയാണ് കേരളം ഫോളോ ഓൺന് വഴങ്ങിയത്.

നടി ആക്രമിക്കപ്പെട്ട കേസിൽ വിധി കാത്ത് കേരളം

രാഹുലിന് ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടു പേർ പിടിയിൽ

വൻ ജനക്കൂട്ടമുണ്ടാകും; ടിവികെയുടെ റാലിക്ക് അനുമതിയില്ല

"ചോറ് ഇവിടെയും കൂറ് അവിടെയും"; തരൂരിന് കോൺഗ്രസ് വിട്ട് പോകാമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

പുടിന് പ്രധാനമന്ത്രി ഭഗവദ് ഗീത നൽകിയതിൽ തെറ്റില്ലെന്ന് ശശി തരൂർ