രോഹിത് ശർമ, വിരാട് കോലി File Photo
Sports

രോഹിത് വിജയ് ഹസാരെ കളിക്കും; ഒന്നും മിണ്ടാതെ കോലി

ദേശീയ ടീമിലേക്ക് പരിഗണിക്കണമെങ്കിൽ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന സെലക്റ്റർമാരുടെ നിർദേശത്തെ തുടർന്നാണു രോഹിതിന്‍റെ തീരുമാനം

Aswin AM

മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പ് ടീമിൽ ഇടംപിടിക്കാനുള്ള ശ്രമങ്ങളുടെ തുടക്കമെന്ന നിലയിൽ ഇതിഹാസ ബാറ്റർ രോഹിത് ശർമ വിജയ് ഹസാരെ ട്രോഫിയിൽ കളിക്കും. ദേശീയ ടീമിലേക്ക് പരിഗണിക്കണമെങ്കിൽ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന സെലക്റ്റർമാരുടെ നിർദേശത്തെ തുടർന്നാണു രോഹിതിന്‍റെ തീരുമാനം. ടെസ്റ്റിൽ നിന്നും ട്വന്‍റി20യിൽ നിന്നും വിരമിച്ച രോഹിത് ഏകദിനത്തിൽ മാത്രമാണു ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

ഡിസംബർ 24ന് ആരംഭിക്കുന്ന വിജയ് ഹസാരെ ട്രോഫി കളിക്കാൻ തയാറാണെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷനെ രോഹിത് അറിയിച്ചിട്ടുണ്ട്. അതേസമയം, എത്ര സീനിയർ താരമായാലും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന സെലക്റ്റർമാരുടെ നിർദേശത്തോടു മറ്റൊരു ഇതിഹാസ താരം വിരാട് കോലി നിലപാട് വ്യക്തമാക്കിയിട്ടില്ല.

ലണ്ടനിൽ സ്ഥിര താമസമാക്കിയ കോലി ഡൽഹി ക്രിക്കറ്റ് അസോസിയേഷനെ ബന്ധപ്പെട്ടിട്ടില്ലെന്നാണ് വിവരം. ഇതു ഏകദിന ക്രിക്കറ്റിൽ കോലിയുടെ ഭാവി സംബന്ധിച്ച അനിശ്ചിതത്വത്തിന് ആക്കംകൂട്ടുന്നു. അടുത്തിടെ ഓസ്ട്രേലിയയുമായി നടന്ന ഏകദിന പരമ്പരയിൽ അടുത്തടുത്തു രണ്ടു മത്സരങ്ങളിൽ പൂജ്യത്തിനു പുറത്തായ കോലിയുടെ ദേശീയ ടീമിലെ സ്ഥാനം അത്ര സുരക്ഷിതമല്ല.

എൻ. പ്രശാന്ത് ഐഎഎസിന്‍റെ സസ്പെൻഷൻ കാലാവിധി വീണ്ടും നീട്ടി

"ദേശവിരുദ്ധ ശക്തികൾ നടത്തിയ ഹീനമായ പ്രവർത്തി"; ചെങ്കോട്ട സ്ഫോടനത്തിൽ അപലപിച്ച് കേന്ദ്ര മന്ത്രിസഭ

ഡൽഹി ചെങ്കോട്ട സ്ഫോടനം; പ്രതികൾ ഉപയോഗിച്ചതായി കരുതുന്ന വാഹനം കണ്ടെത്തി

എൻഡിഎയ്ക്ക് നേരിയ മേൽക്കൈ: ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ

ഡൽഹി സ്ഫോടനം: ഡോ. ഷഹീന് അന്നു പുരോഗമന കാഴ്ചപ്പാടായിരുന്നുവെന്ന് മുൻ ഭർത്താവ്