Ardra Gopakumar
ഇന്ത്യയിൽ എടുക്കുന്ന ലൈസൻസിന് ഇന്ത്യയിൽ മാത്രമേ സാധുതയുള്ളൂ എന്ന തെറ്റായ ധാരണ പലർക്കുമുണ്ട്. വിദേശത്തേക്ക് യാത്ര ചെയ്യാനോ താമസമാക്കാനോ ആലോചിക്കുമ്പോൾ, ഇന്ത്യയിലെ ലൈസൻസ് ഉപയോഗിച്ച് ആ രാജ്യത്ത് വാഹനം ഓടിക്കാൻ സാധിക്കുമോ എന്നു കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്.
USA
ഇന്ത്യൻ സൈലൻസ് ഉപയോഗിച്ച് ഒരു വർഷം വരെ യുഎസ്എയിൽ വാഹനമോടിക്കാം
ലൈസൻസ് ഇംഗ്ലീഷിലായിരിക്കണം
യുഎസ്എയിൽ പ്രവേശിച്ചതിന്‍റെ തെളിവായി കണക്കാക്കപ്പെടുന്ന ഫോം I-94 ആവശ്യമാണ്
യാത്രാ ഇൻഷുറൻസ് ചില സ്റ്റേറ്റുകളിൽ ആവശ്യം
UK
ഒരു വർഷം വാഹനമോടിക്കാം
ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എല്ലാം ഇതിൽ ഉൾപ്പെടുന്നു
യാത്രാ ഇൻഷുറൻസ് ശുപാർശ ചെയ്യുന്നു
Canada
2 മാസത്തേക്കു മാത്രം ഇന്ത്യൻ ലൈസൻസിന് സാധുത
സാധുവായ ലൈസൻസും തിരിച്ചറിയൽ രേഖയും ആവശ്യം
യാത്രാ ഇൻഷുറൻസ് നിർബന്ധം
European Union
6–12 മാസം വരെ (രാജ്യത്തെ ആശ്രയിച്ച്)
ലൈസൻസ് ഇംഗ്ലീഷിലായിരിക്കണം
ജർമനി, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ, സ്വിറ്റ്സർലൻഡ്, സ്വീഡൻ തുടങ്ങിയ രാജ്യങ്ങൾക്ക് ബാധകം
Australia
3 മാസം സാധുത
യാത്രാ ഇൻഷുറൻസ് നിർബന്ധം
ലൈസൻസ് ഇംഗ്ലീഷിലായിരിക്കണം
New Zealand
ഒറ്റ വർഷം ഉപയോഗിക്കാം
ലൈസൻസ് ഇംഗ്ലീഷിലായിരിക്കണം
IDP
ഇതുകൂടാതെ ഐഡിപി (International Driving Permit -IDP) കൂടിയുണ്ടെങ്കിൽ കാലവധി തീരുന്നതുവരെ ജർമനി, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക, സ്വിറ്റ്സർലാൻഡ്, സ്പെയിൻ, സിംഗപ്പുർ, യുഎഇ, തായ്‌ലൻഡ്, സൗദി അറേബ്യ, ഐസ്‌ലാൻഡ്, ജപ്പാൻ എന്നിവിടങ്ങളിലും ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാം.