Neethu Chandran
ക്രെഡിറ്റ് കാർഡ് ബില്ലും ഇഎംഐയും കൃത്യമായി തന്നെ തിരിച്ചടയ്ക്കുക
ഒരേ സമയം ഒന്നിൽ കൂടുതൽ ലോണുകൾക്ക് അപേക്ഷിക്കാതിരിക്കുക. തിരിച്ചടയ്ക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം ലോണിന് അപേക്ഷിക്കുക
സിബിൽ സ്കോറും റിപ്പോർട്ടും ഇടയ്ക്കിടെ പരിശോധിച്ചാൽ അപ്ഡേഷനിൽ പിഴവുണ്ടായാൽ തിരുത്താൻ ആകും. അല്ലാത്ത പക്ഷം ഇതു നിങ്ങളുടെ ലോൺ അപേക്ഷകളെ ബാധിക്കും.
കാർ ലോൺ, ഹൗസിങ് ലോൺ, പേഴ്സണൽ ലോൺ, ക്രെഡിറ്റ് കാർഡ് ലിമിറ്റ് എന്നിവ ആനുപാതികമായിരിക്കാൻ ശ്രദ്ധിക്കുക.
ക്രെഡിറ്റ് കാർഡ് പരിധിയുടെ 30 മുതൽ 50 ശതമാനം വരെ മാത്രം ഉപയോഗിക്കാൻ ശ്രമിക്കുക. അല്ലാത്ത പക്ഷം അതു നിങ്ങളെ സാമ്പത്തിക പ്രശ്നത്തിലാക്കാൻ ഇടയുണ്ട്.
സിബിൽ സ്കോർ 4 മുതൽ 12 മാസം വരെ ഉയർത്താൻ എടുത്തേക്കും. നിങ്ങൾ ദീർഘകാലമായി കുടിശിക വരുത്താത്ത വ്യക്തിയാണെങ്കിൽ ഒരു തവണ ഉണ്ടാകുന്ന വീഴ്ച ചിലപ്പോൾ ചെറിയ കാലയളവിൽ തന്നെ പരിഹരിക്കപ്പെടും.
നിങ്ങൾ ഗ്യാരന്‍റി നിന്ന ലോണുകൾ മുടങ്ങിയാലും നിങ്ങളുടെ സ്കോറിനെ ബാധിക്കും.