MV Desk
കണ്ടന്‍റ് ക്രിയേഷൻ
ഫ്രീലാൻസ് റൈറ്റിങ്, കണ്ടന്‍റ് ക്രിയേഷൻ ഇവ രണ്ടിനും ഇപ്പോൾ ആവശ്യക്കാരേറെയാണ്. അപ്‌വർക്ക്, ഫ്രീലാൻസർ എന്നീ പ്ലാറ്റ്ഫോമുകൾ വഴി വർക് ഫ്രം ഹോം പ്രോജക്റ്റുകൾ കണ്ടെത്താം.
വെർച്വൽ അസിസ്റ്റന്‍റ്
ഇമെയിലുകൾ കൈകാര്യം ചെയ്യുന്നതിനും ഷെഡ്യൂൾ ചെയ്യുന്നതിനും സഹായിക്കുന്ന വെർച്വൽ അസിസ്റ്റന്‍റ് എന്ന ജോലിയും വീട്ടിലിരുന്ന് ചെയ്യാം.
ട്യൂഷൻ
മറ്റൊന്ന് ഓൺലൈൻ വഴിയുള്ള അധ്യാപനമാണ്. പഠനത്തിനായുള്ള ചില പ്ലാറ്റ്ഫോമുകൾ ഇത്തരത്തിലുള്ള അവസരവും നൽകുന്നുണ്ട്.
സോഫ്റ്റ്‌വെയർ ഡെവലപ്മെന്‍റ്
റിമോട്ട് സോഫ്റ്റ്‌വെയർ ഡെവലപ്മെന്‍റ്, ഐടി സർവീസ് എന്നിവയ്ക്കും ആവശ്യക്കാരുണ്ട്. പൈത്തൺ, ജാവ എന്നിവയിൽ കഴിവ് തെളിയിച്ചവർക്ക് അവസരങ്ങളും ഏറെയാണ്.
ഡിജിറ്റൽ മാർക്കറ്റിങ്
സോഷ്യൽ മീഡിയ മാനേജ്മെന്‍റ് , ഡിജിറ്റൽ മാർക്കറ്റിങ് ഇവ രണ്ടും പുതിയ കാലത്തിന്‍റെ തൊഴിലുകളാണ്. ഗൂഗിൾ അനലിറ്റിക്സ്, ഫെയ്സ്ബുക്ക് ആഡ് എന്നിവയെക്കുറിച്ച് ധാരണയുള്ളവർക്ക് ശോഭിക്കാം.
ഇ- കൊമേഴ്സ്
ഇ- കൊമേഴ്സ്, ഡ്രോപ് ഷിപ്പിങ് എന്നിവ വഴി വീട്ടിലിരുന്ന് തന്നെ ലോകം മുഴുവൻ വിൽപ്പന നടത്താം.
ഗ്രാഫിക് ഡിസൈനിങ്
ഗ്രാഫിക് ഡിസൈനർമാർക്കും ആവശ്യക്കാരുണ്ട്. അഡോബ് ക്രിയേറ്റീവ് സ്യൂട്ടിൽ മികവുള്ളവർക്ക് ഇവിടെ ശോഭിക്കാം.
ബ്ലോഗിങ്
മാർക്കറ്റിങ് , ബ്ലോഗിങ് എന്നിവയിലൂടെയും വീട്ടിലിരുന്ന് തന്നെ പണം സമ്പാദിക്കാം.
എസ്ഇഒ
എസ്ഇഒ, ഡിജിറ്റൽ മാർക്കറ്റിങ്, വെബ് ഡെവലപ്മെന്‍റ് എന്നീ മേഖലയിലുള്ളവർക്കും വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യാം.