നീറ്റ് ഇല്ലാതെ തെരഞ്ഞെടുക്കാവുന്ന 7 മികച്ച മെഡിക്കൽ കരിയർ ഓപ്ഷനുകൾ

Ardra Gopakumar

2025-ൽ നീറ്റ് ഇല്ലാതെ തന്നെ തെരഞ്ഞെടുക്കാവുന്ന 7 ഉയർന്ന സാധ്യതകൾ മെഡിക്കൽ-ഹെൽത്ത്‌കെയർ കരിയർ പാതകൾ പരിചയപ്പെടുത്തുന്നു. ഓരോന്നും രോഗനിർണയം, പൊതുജനാരോഗ്യം എന്നിവയിൽ മികച്ച തൊഴിൽ സാധ്യതകൾ ഉൾപ്പെടുന്നതാണ്.

1. Bachelor of Physiotherapy (BPT)

ദൈർഘ്യം: 4 വർഷം (6 മാസത്തെ ഇന്‍റേൺഷിപ്പ് ഉൾപ്പെടെ)

യോഗ്യത: +2 വിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി (PCB) തെരഞ്ഞെടുക്കണം. മിനിമം 60% മാർക്കോടെ പാസാവണം.

കരിയർ സ്കോപ്പ്: 1. ആശുപത്രികൾ/ക്ലിനിക്കുകൾ, സ്പോർട്സ് ടീമുകൾ, പുനരധിവാസ കേന്ദ്രങ്ങൾ എന്നിവയിലെ സ്റ്റാഫ് ഫിസിയോതെറാപ്പിസ്റ്റ്

2. സ്വന്തമായി പ്രാക്ടീസ് ആരംഭിക്കാം

3. തുടർ പഠനം താത്‌പര്യമെങ്കിൽ MPT അല്ലെങ്കിൽ സ്പോർട്സ് സയൻസ് പിന്തുടരാം

2. Bachelor of Science in Nursing (B.Sc Nursing)

ദൈർഘ്യം: 4 വർഷം

യോഗ്യത: +2 വിൽ PCB + ഇംഗ്ലീഷും തെരഞ്ഞെടുക്കണം. ചില സ്ഥാപനങ്ങളിൽ എന്‍ട്രന്‍സ് പരീക്ഷയെഴുതണം.

കരിയർ സ്കോപ്പ്: മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രികളിലെയും കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററുകളിലെയും സ്റ്റാഫ് നഴ്‌സ്

3. Bachelor of Pharmacy

ദൈർഘ്യം: 4 വർഷം

യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി (PCB)/ ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് (PCM) + ഇംഗ്ലീഷും തെരഞ്ഞെടുക്കണം. ചില സ്ഥാപനങ്ങളിൽ എന്‍ട്രന്‍സ് പരീക്ഷയെഴുതണം.

കരിയർ സ്കോപ്പ്: റീട്ടെയിൽ/ഹോസ്പിറ്റൽ ഫാർമസികൾ, ഫാർമസ്യൂട്ടിക്കൽ R&D, റെഗുലേറ്ററി അഫയേഴ്‌സ്, ക്വാളിറ്റി-അഷ്വറൻസ് ലാബുകൾ, ക്ലിനിക്കൽ ഗവേഷണം എന്നീ മേഖലകളിൽ ഫാർമസിസ്റ്റ്

4. Bachelor of Medical Laboratory Technology (BMLT)

ദൈർഘ്യം: 3-4 വർഷം

യോഗ്യത: +2 വിൽ PCB + ഇംഗ്ലീഷ് തെരഞ്ഞെടുക്കണം. മിനിമം 60% മാർക്കോടെ പാസാവണം.

കരിയർ സ്കോപ്പ്: പതോളജി ലാബുകൾ, ബ്ലഡ് ബാങ്കുകൾ, ഹിസ്റ്റോപതോളജി സെന്‍ററുകൾ എന്നിവയിൽ ലാബ് ടെക്‌നോളജിസ്റ്റ്

5. Bachelor of Occupational Therapy (BOT)

ദൈർഘ്യം: ഇന്‍റേൺഷിപ്പ് ഉൾപ്പെടെ 4 വർഷം

യോഗ്യത: +2 വിൽ PCB + ഇംഗ്ലീഷ് തെരഞ്ഞെടുത്ത് മിനിമം 60% മാർക്കോടെ പാസാവണം.

കരിയർ സ്കോപ്പ്: റിഹാബ് സെന്‍ററുകൾ, സ്പെഷ്യൽ സ്കൂളുകൾ, വയോജന പരിചരണം, വ്യാവസായിക എർഗണോമിക്സ് എന്നിവയിൽ ഒക്യുപേഷണൽ തെറാപ്പിസ്റ്റ്

6. Bachelor of Audiology & Speech-Language Pathology

ദൈർഘ്യം: 4 വർഷം

യോഗ്യത: +2 വിൽ PCB/PCM + ഇംഗ്ലീഷും തെരഞ്ഞെടുക്കണം. ചില സ്ഥാപനങ്ങളിൽ മാത്രം എന്‍ട്രന്‍സ് പരീക്ഷയെഴുതണം.

കരിയർ സ്കോപ്പ്: ENT ക്ലിനിക്കുകളിൽ ഓഡിയോളജിസ്റ്റ്, സ്കൂളുകളിൽ സ്പീച്ച് തെറാപ്പിസ്റ്റ്, കോക്ലിയർ-ഇംപ്ലാന്‍റ് സെന്‍ററുകൾ.

7. Bachelor of Science in Radiology & Imaging Technology

ദൈർഘ്യം: 3 വർഷം

യോഗ്യത: +2 വിൽ PCB + ഇംഗ്ലീഷും തെരഞ്ഞെടുത്ത് പ്രവേശന പരീക്ഷ പാസാകണം.

കരിയർ സ്കോപ്പ്: ആശുപത്രികളിലും ഡയഗ്നോസ്റ്റിക് സെന്‍ററുകളിലും റേഡിയോഗ്രാഫർ/സോണോഗ്രാഫർ, മെഡിക്കൽ ഇമേജിങ് സയൻസ് സ്പെഷ്യലിസ്റ്റ്