ജർമനിയിൽ പഠിക്കാം; ഫീസില്ല!

MV Desk

ട്യൂഷൻ ഫീസ് ഇല്ലാതെ തന്നെ ജർമനിയിലെ പബ്ലിക് യൂണിവേഴ്സിറ്റികളിൽ പഠനം പൂർത്തിയാക്കാം. ഏതു രാജ്യത്തു നിന്നുള്ളവർക്കും ഫീസില്ലാതെ ജർമനിയിൽ പഠനം നടത്താം.

അന്താരാഷ്ട്ര വിദ്യാർഥികൾ, ഗവേഷകർ, അക്കാഡമിക്സ് എന്നിവർക്ക് പഠനം നടത്തുവാനും ഗവേഷണം നടത്തുവാനുമായി അക്കാഡമിക് എക്സ്ചേഞ്ച് സർവീസ് പ്രൊവൈഡറായ ഡാഡ് (DAAD) ഫണ്ട് ചെയ്യുന്നതിനാലാണ് കോഴ്സുകൾക്ക് ട്യൂഷൻ ഫീ ഇല്ലാത്തത്.

ഓട്ടോ വാൻ ഗിറിക്ക് യൂണിവേഴ്സിറ്റി മാഗ്ഡെബർഗിൽ

ബയോകെമിക്കൽ എൻജിനീയറിങ്ങിൽ എംഎസ് സി പഠനം

ആർഡബ്ല്യുടിഎച്ച് ആച്ചൻ യൂണിവേഴ്സിറ്റിയിൽ ബയോമെഡിക്കൽ എൻജിനീയറിങ്ങിൽ എം എസ് സി പൂർത്തിയാക്കാം. 4 സെമസ്റ്റുകളിലായുള്ള കോഴ്സിന് വിദേശ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഇംഗ്ലീഷിലായിരിക്കും ക്ലാസുകൾ.

അപ്ലൈഡ് സയൻസ് ഹാംബർഗ് യൂണിവേഴ്സിറ്റിയിൽ ബയോമെഡിക്കൽ എൻ‌ജിനീയറിങ്ങിൽ മൂന്നു സെമസ്റ്ററുകളിൽ പഠനം പൂർത്തിയാക്കാം.

ടെക്നിഷെ ഹോക്ഷ്യൂൽ ലൂബെക്കിൽ നാല് സെമസ്റ്ററിൽ പൂർത്തിയാകുന്ന ബയോമെഡിക്കൽ എൻജിനീയറിങ്ങ്.