MV Desk
ആഫ്റ്റർസൺ
പ്രൈം വിഡിയോ, നെറ്റ്ഫ്ലിക്സ്
അച്ഛനുമൊത്തുള്ള അവധിക്കാലത്തെക്കുറിച്ചുള്ള മകളുടെ ഓർമയാണ് ചിത്രത്തിലൂടെ പറയുന്നത്. മധ്യവയസ്കർ ഉള്ളിലൊതുക്കുന്ന വികാരങ്ങളെയും പശ്ചാത്താപങ്ങളെയും കുറിച്ചാണ് സിനിമയിലുള്ളത്.
ദ് വെയിൽ
നെറ്റ്ഫ്ലിക്സ്, പ്രൈം വിഡിയോ, സോണി ലിവ്
അകന്നു പോയ മകളുമായി വീണ്ടും അടുക്കാൻ ശ്രമിക്കുന്ന അച്ഛന്‍റെ ശ്രമങ്ങളാണ് സിനിമ. മധ്യവയസ്കരുടെ ജീവിതത്തിലെ വൈകാരിക പ്രതിസന്ധികളെക്കുറിച്ചാണ് സിനിമയിൽ പറയുന്നത്.
ഡ്രൈവ് മൈ കാർ
പ്രൈം വിഡിയോ, നെറ്റ്ഫ്ലിക്സ്
ഒരു അഭിനേതാവ് തന്‍റെ ഭാര്യയുടെ മരണത്തെ നേരിടാനൊരുങ്ങുന്നതാണ് കഥ. ഒരു ഡ്രൈവറാണ് അയാൾക്കൊപ്പമുള്ളത്.
ഇംഗ്ലിഷ് വിംഗ്ലിഷ്
നെറ്റ്ഫ്ലിക്സ്, പ്രൈം വിഡിയോ, സീ5
വിദേശത്തെത്തുന്ന ഒരു സാധാരണ വീട്ടമ്മ ഭാഷ പഠിച്ചെടുക്കാൻ നടത്തുന്ന ശ്രമങ്ങളാണ് സിനിമ പറയുന്നത്. ആത്മവിശ്വാസവും സ്വാതന്ത്ര്യവും സ്വന്തം സന്തോഷവും സ്വയം കണ്ടെത്തേണ്ടതാണെന്ന് സിനിമ പറഞ്ഞു വയ്ക്കുന്നു.
ദ് സീക്രട്ട് ലൈഫ് ഒഫ് വാൾട്ടർ മിറ്റി
നെറ്റ്ഫ്ലിക്സ്, ജിയോ ഹോട്ട്സ്റ്റാർ
വിരസമായ ഔദ്യോഗിക ജീവിതത്തിന്‍റെ മടുപ്പു മാറ്റാനായി സാഹസികതയിലേക്ക് കടക്കുന്ന വാൾട്ടർ മിറ്റിയുടെ കഥ.
ബേഡ്മാൻ
നെറ്റ്ഫ്ലിക്സ്, ജിയോ ഹോട്സ്റ്റാർ
ഇൻഡസ്ട്രിയിൽ അവസരം നഷ്ടപ്പെട്ട നടൻ വീണ്ടും കരിയർ തിരിച്ചു പിടിക്കാൻ ശ്രമിക്കുന്നതാണ് കഥ. മധ്യവയസിലെ അരക്ഷിതാവസ്ഥയും, സംശയങ്ങളും ഈഗോയുമെല്ലാം വിശദമായി പറഞ്ഞു പോകുന്നു.
ദ് ലഞ്ച് ബോക്സ്
നെറ്റ്ഫ്ലിക്സ്, പ്രൈം വിഡിയോ
അപരിചിതരായ രണ്ടു പേർ അബദ്ധത്തിൽ മാറിപ്പോകുന്ന ചോറ്റുപാത്രത്തിലെ കുറിപ്പുകളിലൂടെ പരസ്പരം പരിചയപ്പെടുന്നതാണ് കഥ. മധ്യവയസിൽ അപ്രതീക്ഷിതമായുണ്ടാകുന്ന പ്രതീക്ഷയും മാറ്റങ്ങളുമാണ് സിനിമയിലുള്ളത്.
എ സീരിയസ് മാൻ
നെറ്റ്ഫ്ലിക്സ്, ജിയോസിനിമ
ജോലി നഷ്ടപ്പെടുമെന്ന സ്ഥിതി വന്നതോടെ പ്രതിസന്ധിയിലാകുന്ന ഫിസിക്സ് പ്രൊഫസറുടെ കഥയാണിത്. ജീവിതത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനു പകരം വരുന്നതുപോലെ സ്വീകരിക്കാൻ ശ്രമിക്കുകയാണ് നായകൻ.
ദ് സബ്സ്റ്റൻസ്
പ്രൈം വിഡിയോ
ഡാർക് ബോഡി -ഹൊറർ സറ്റയർ ആണ് ചിത്രം. മധ്യവയസിലേക്ക് കടക്കുന്ന നടി യുവത്വം നില നിർത്താനായി മരുന്ന് ഉപയോഗിക്കുന്നതും അതിനു പിന്നാലെയുള്ള പ്രശ്നങ്ങളുമാണ് സിനിമ പറയുന്നത്.