അണ്ണൻ മാസ്; ബോക്സ് ഓഫിസിൽ തീ പാറിച്ച 5 വിജയ് ചിത്രങ്ങൾ

Aswin AM

തുപ്പാക്കി

എ.ആർ. മുരുകദോസ് സംവിധാനം ചെയ്ത് 2012ൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് തുപ്പാക്കി. സൈനിക ഉദ‍്യോഗസ്ഥന്‍റെ വേഷത്തിൽ വിജയ് നിറഞ്ഞാടിയ ചിത്രം ബോക്സ് ഓഫിസിൽ 137 കോടി രൂപയാണ് കളക്ഷൻ നേടിയത്.

മാസ്റ്റർ

ലോകേഷ് കനകരാജിന്‍റെ സംവിധാനത്തിൽ 2021ൽ പുറത്തിറങ്ങിയ ആക്ഷൻ ചിത്രമാണ് മാസ്റ്റർ‌. അധ‍്യാപകന്‍റെ വേഷത്തിൽ വിജയ് എത്തിയ ചിത്രം 230 കോടിയാണ് ബോക്സ് ഓഫിസിൽ നിന്ന് നേടിയത്.

ബിഗിൽ

ഫുട്ബോളിനെ ആസ്പദമാക്കി സംവിധായകൻ ആറ്റ്ലി ഒരുക്കിയ സ്പോർട്സ് ഡ്രാമയാണ് ബിഗിൽ. മികച്ച പ്രേക്ഷക പ്രീതി നേടിയ ചിത്രം ബോക്സ് ഓഫിസിൽ 321 കോടി രൂപയാണ് കളക്ഷൻ നേടിയത്.

മേർസൽ

വിജയ് മൂന്നു വേഷങ്ങളിലെത്തി മിന്നിച്ച ചിത്രമാണ് മേർസൽ. ആറ്റ്ലിയുടെ സംവിധാനത്തിൽ പിറന്ന ചിത്രത്തിന് 267 കോടിയായിരുന്നു കളക്ഷൻ.

ലിയോ

ലോകേഷ് കനകരാജിന്‍റെ സംവിധാനത്തിൽ വിജയ് അവസാനമായി അഭിന‍യിച്ച ചിത്രമാണ് ലിയോ. ബോക്സ് ഓഫിസിൽ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ച വിജയ് ചിത്രം കൂടിയാണ് ലിയോ. 550 കോടി രൂപയാണ് ചിത്രത്തിന്‍റെ കളക്ഷൻ.