MV Desk
എസ്‌കേപ്പ് പ്ലാൻ
സിൽവസ്റ്റർ സ്റ്റാലോൺ, അർണോൾഡ് ഷ്വാസ്നിഗർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2013ൽ പുറത്തിറങ്ങിയ ചിത്രമാണ് എസ്‌കേപ്പ് പ്ലാൻ. ജയിലുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പിഴവുകൾ കണ്ടെത്തി അധികൃതരെ സഹായിക്കുന്ന ഏജൻസി നടത്തുകയാണ് റേ എന്ന നായകൻ. പിന്നീട് ജയിലിന്‍റെ സുരക്ഷ പരിശോധിക്കണമെന്ന ആവശ‍്യവുമായി ഒരു യുവതി നായകനെ സമീപിക്കുന്നു. ദൗത‍്യം ഏറ്റെടുത്ത നായകൻ ചതിയിൽപ്പെട്ട് ജയിലിൽ അകപ്പെടുകയും പിന്നീട് അവിടെ നിന്ന് രക്ഷപെടാനുള്ള നായകന്‍റെ ശ്രമങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം
ദ ഗ്രേറ്റ് എസ്‌കേപ്പ്
രണ്ടാം ലോക മഹായുദ്ധ കാലത്ത് നാസികളുടെ തടങ്കലിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്ന മുന്നൂറോളം തടവുകാരുടെ കഥയാണ് ചിത്രം പങ്കുവയ്ക്കുന്നത്.
പാപ്പിലോൺ
ഹെൻറി ചാരിയർ എന്ന വ‍്യക്തിയുടെ ജീവിത കഥയെ ആധാരമാക്കി 1973ൽ പുറത്തിറങ്ങിയ ചിത്രമാണ് പാപ്പിലോൺ. ചെയ്യാത്ത കുറ്റത്തിന് തടവ് ശിക്ഷ അനുഭവിക്കുന്നതും അവിടെ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതുമാണ് കഥ.
എസ്‌കേപ്പ് ഫ്രം പ്രിട്ടോറിയ
ജയിൽചാട്ടം പ്രമേയമായി വന്ന ചിത്രങ്ങളിലെ മാസ്റ്റർപീസ് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് 2020ൽ പുറത്തിറങ്ങിയ എസ്‌കേപ്പ് ഫ്രം പ്രിട്ടോറിയ.
ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിൽ 1979ൽ ജയിലിൽ അടയ്ക്കപ്പെട്ട രണ്ട് യുവ രാഷ്ട്രീയ തടവുകാരുടെ ജയിൽ ചാട്ടത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്.
എസ്‌കേപ്പ് ഫ്രം അൽക്രാട്ടസ്
1960ൽ നടന്ന യഥാർഥ സംഭവത്തെ ആസ്പദമാക്കി 1979ൽ പുറത്തിറങ്ങിയ ഡ്രാമയാണ് എസ്‌കേപ്പ് ഫ്രം അൽക്രാട്ടസ്. അതീവ സുരക്ഷയിലുള്ള ജയിലിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്ന 3 കുറ്റവാളികളുടെ കഥയാണ് ചിത്രം പറയുന്നത്.