MV Desk
ജനുവരിയിൽ റിലീസ് ചെയ്യാനൊരുങ്ങുന്നത് സൂപ്പർസ്റ്റാറുകൾ നായകന്മാരായി എത്തുന്ന 8 തെന്നിന്ത്യൻ ചിത്രങ്ങളാണ്.
തുടരും
ബാറോസിന് ശേഷം മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തുന്ന സിനിമയാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയിൽ മോഹൻലാൽ ടാക്സി ഡ്രൈവറായാണ് എത്തുന്നത്. ശോഭന നായികയായി എത്തുന്നുവെന്നതും ശ്രദ്ധേയമാണ്.
ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ്
മമ്മൂട്ടിയും ഗൗതം വാസുദേവ് മേനോനും ഒരുമിക്കുന്ന ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ് ജനുവരി 23ന് തിയെറ്ററുകളിലെത്തും. സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും സിനിമയിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
പ്രാവിൻകൂട് ഷാപ്പ്
ഹിറ്റ് സംവിധായകൻ ബേസിൽ ജോസഫിന്‍റെ പ്രാവിൻകൂട് ഷാപ്പ് ആണ് മലയാളികൾ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം. നുണക്കുഴി, സൂക്ഷ്മദർശിനി എന്നീ ഫീൽഗുഡ് ചിത്രങ്ങൾക്കു ശേഷം ബേസിൽ അഭിനയിക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ നവാഗതനായ ശ്രീരാജ് ശ്രീനിവാസനാണ് സംവിധാനം ചെയ്യുന്നത്. ജനുവരി 12ന് ചിത്രം റിലീസ് ചെയ്യും.
ഐഡന്‍റിറ്റി
യുവതാരം ടൊവിനോ തോമസിന്‍റെ വ്യത്യസ്തമായ ലുക്കിലുള്ള ഐഡന്‍റിറ്റിയാണ് പുതുവർഷത്തിൽ റിലീസ് ചെയ്യുന്ന മറ്റൊരു ചിത്രം. രേഖാ ചിത്രകാരനായാണ് ടൊവിനോ ചിത്രത്തിൽ എത്തുന്നത്. ജനുവരി 2ന് സിനിമ തിയെറ്ററിൽ എത്തും.
രേഖാ ചിത്രം
ആസിഫ് അലിയുടെ രേഖാ ചിത്രം ജനുവരി 9ന് റിലീസ് ചെയ്യും. ജോഫിൻ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
വിടാമുയർച്ചി
തല അജിത് ഗംഭീര തിരിച്ചു വരവു നടത്തുന്നു എന്നതാണ് പുതുവർഷത്തിന്‍റെ പ്രത്യേകത. വിടാമുയർച്ചി എന്ന ചിത്രത്തിൽ ഹിറ്റ് കോംബോയായ തൃഷയാണ് അജിത്തിനൊപ്പം എത്തുന്നത്. മഗിഷ് തിരുമേനി സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം പൊങ്കലിന് തിയെറ്ററിലെത്തും.
ഗെയിം ചെയ്ഞ്ചർ
രാം ചരണും കിയാര അദ്വാനിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഗെയിം ചേഞ്ചറും റിലീസിനൊരുങ്ങുകയാണ്. ജനുവരി 10നാണ് സിനിമയുടെ റിലീസ്.
ഡാകു മഹാരാജ്
നന്ദമൂരി ബാലകൃഷ്ണയുടെ ആരാധകർ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ഡാകു മഹാരാജ്. ബോബ്ബി കൊല്ലി സംവിധാനം ചെയ്യുന്ന ചിത്രം പീരീഡ് ആക്ഷൻ ഡ്രാമയാണ്. ജനുവരി 12ന് സിനിമ റിലീസ് ചെയ്യും.