Entertainment Desk
തമിഴ്, മലയാളം സിനിമകളിൽ സജീവമായ നടി ജനനി അയ്യർ വിവാഹിതയായി. പൈലറ്റ് ആയ സായ് റോഷൻ ശ്യാം ആണ് വരൻ.
വർഷങ്ങളായുള്ള നടിയുടെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു സായ് റോഷൻ. വിവാഹ ചിത്രങ്ങൾ നടി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
'ഒഫീഷ്യലി മിസ്റ്റർ ആൻഡ് മിസിസ്' എന്ന ക്യാപ്ഷനോടെയാണ് നടി ചിത്രങ്ങൾ ഷെയർ ചെയ്തത്. ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായി.
അവൻ ഇവൻ എന്ന ചിത്രത്തിലൂടെയാണ് ജനനി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ത്രീ ഡോട്‌സ് എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍റെ നായികയായിട്ടാണ് ജനനി അയ്യര്‍ മലയാളത്തിലേക്കുള്ള അരങ്ങേറ്റം.
പിന്നീട് കൂതറ എന്ന ചിത്രത്തിലും പ്രധാന വേഷത്തിൽ എത്തി. അശോക് സെൽവൻ നായകനായി എത്തിയ തെഗിടി എന്ന സിനിമയാണ് ജനനിക്ക് കൂടുതൽ പ്രേക്ഷസ്വീകാര്യത നേടാനായത്