MV Desk
അവതാരകയും നടിയുമായ ആര്യയും ഡിജെ കൊറിയോഗ്രാഫർ സിബിനും വിവാഹിതരായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.
മകൾ ഖുഷിയുടെ കൈയും പിടിച്ചാണ് ആര്യ വിവാഹ വേദിയിലേക്കെത്തിയത്.
"സ്നേഹം നിറഞ്ഞ ദിവസം, ഒരു ജീവിതകാലത്തേക്ക്'' എന്ന ക്യാപ്ഷനോടെ ആര്യ തന്നെയാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
കഴിഞ്ഞ മേയിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.
ഏറെ കാലമായി ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹമാണിത്.