MV Desk
ക്രാഷ് ലാൻഡിങ് ഓൺ യു
കെ ഡ്രാമ ആരാധകരുടെ ഫേവറിറ്റാണീ ഡ്രാമ. ദക്ഷിണ കൊറിയയിൽ നിന്നുള്ള വലിയ സ്വത്തിനവകാശിയായ യുവതി പാരഗ്ലൈഡിങ് അപകടത്തിലൂടെ ഉത്തര കൊറിയയിൽ എത്തുന്നു. അവിടെ പരിചയപ്പെടുന്ന റി ജിയോങ് -ഹിയോക് എന്ന ക്യാപ്റ്റൻ അവരെ തിരിച്ചു പോകാൻ സഹായിക്കുന്നു. നർമത്തിൽ പൊതിഞ്ഞ പ്രണയകഥയിൽ ഹൃദയഹാരിയായ നിമിഷങ്ങൾ അനവധിയാണ്.
ലൗലി റണ്ണർ
റ്യു സൺ-ജേയുടെ ആരാധികയായ ഇം സോളിന്‍റെ കഥയാണിത്. കുട്ടിക്കാലത്തെ അപകടം അവളുടെ സ്വപ്നങ്ങൾ തകർത്തു. സുൺ ജേയുടെ മരണവാർത്ത അവളെ പിന്നെയും തളർത്തുന്നു. പക്ഷേ വിധി അവരെ 15 വർഷം പുറകിലേക്ക് കൊണ്ടു പോകുന്നു. അവിടെ സ്കൂൾ പഠനകാലത്ത് അവർ വീണ്ടും കണ്ടു മുട്ടുന്നു.
റൊമാൻസ് ഇസ് എ ബോണസ് ബുക്ക്
ഓഫിസ് റൊമാൻസാണ് ഈ ഡ്രാമ. വിജയിച്ച ഒരു എഡിറ്ററും ഇപ്പോഴും പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ഒരു കഴിലുള്ള ഒരു എഴുത്തുകാരിയും തമ്മിലുള്ള പ്രണയമാണ് ത്രെഡ്.
സംതിങ് ഇൻ ദി റെയിൻ
മുപ്പതുകാരിയായ യുവതിയും അവളുടെ ആത്മസുഹൃത്തിന്‍റെ ഇളയ സഹോദരനുമായുള്ള സങ്കീർണമായ പ്രണയമാണ് ത്രെഡ്. പ്രണയത്തോടുള്ള സമൂഹത്തിന്‍റെ സമീപനത്തെക്കുറിച്ച് ഡ്രാമയിൽ ഹൃദയസ്പർശിയായി പറഞ്ഞു പോകുന്നു.
ക്വീൻ ഒഫ് ടിയേഴ്സ്
ദമ്പതികളുടെ കഥയാണിത്. മാനസികമായി അകന്നതോടെ ഇരുവരും പിരിയാനായി തയാറാകുന്നു. ഇതിനിടെ ഒരാൾക്ക് ക്യാൻസർ സ്ഥിരീകരിക്കുന്നതോടെ ഇരുവരും ഒരുമിച്ച് തുടരേണ്ടി വരുന്നതുമാണ് കഥ.