MV Desk
ദേവദാസിന്‍റെയും പാരോയുടെയും പ്രണയകഥ അറിയാത്തവർ ചുരുക്കമായിരിക്കും. ഇന്ത്യൻ സാഹിത്യത്തിലെ മനോഹരമായ ഏടാണ് ശരത്ചന്ദ്ര ചതോപാധ്യായ രചിച്ച ദേവദാസ്. ഇതിഹാസങ്ങൾ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും അധികം ഭാഷകളിൽ സിനിമയാക്കപ്പെട്ട നോവൽ.
ബ്രിട്ടിഷ് ഭരണകാലത്തെ ബംഗാളി കുടുംബങ്ങളെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ടു പോകുന്നത്. സമ്പന്നനായ ദേവദാസും പാർവതിയെന്ന പാരോയും തമ്മിലുള്ള പ്രണയവും വിരഹവുമെല്ലാം നോവലിൽ പറഞ്ഞു പോകുന്നുണ്ട്.
നിശബ്ദ സിനിമ
1928ൽ നിശബ്ദ സിനിമയായാണ് ആദ്യം ദേവദാസ് വെള്ളിത്തിരയിലെത്തിയത്. നരേഷ് മിത്രയായിരുന്നു സംവിധായകൻ. ഫാനി ബർമയും താരക് ബാലയും പ്രധാന കഥാപാത്രങ്ങളായി എത്തി.
ബംഗാളി
1935ൽ ബംഗാളിയിൽ പി.സി. ബറുവ ദേവദാസിനെ ചലച്ചിത്രമാക്കി മാറ്റി. ബറുവ തന്നെ ദേവദാസിന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ചു. ജമുന ബറുവ പാരോയായി എത്തി.
https://www.youtube.com/watch?v=8RgNcEC-IR0&ab_channel=NupurMovies
ഹിന്ദുസ്ഥാനി
1936ൽ ബറുവ ഹിന്ദുസ്ഥാനിയിലും ദേവദാസ് ഒരുക്കി. കെ.എൽ സൈഗാളാണ് നായകനായത്. ജമുന ബറുവ പാരോയായി.
അസമീസ്
1937ൽ അസമീസിൽ ബറുവ വീണ്ടും ചിത്രം സംവിധാനം ചെയ്തു. ഫാനി ശർമ നായകനും സുബൈദ നായികയുമായി.
തമിഴ്
പിന്നീട് ദീർഘകാലത്തിനു ശേഷം 1953ൽ തമിഴിൽ ദേവദാസ് പുനർജനിച്ചു. വേദാന്തം രാഘവയ്യ ആയിരുന്നു സംവിധായകൻ. അക്കിനേനി നാഗേശ്വര റാവു ദേവദാസും സാവിത്രി പാരോയുമായി. ലളിതയായിരുന്നു ചന്ദ്രമുഖിയായി എത്തിയത്. അതേ വർഷം തന്നെ തെലുങ്കിലും ചിത്രം ഇറങ്ങി.
https://www.youtube.com/watch?v=NmWeCneXgZc&ab_channel=4KCinemas
ഹിന്ദി
1955ൽ ഹിന്ദിയിൽ ബിമർ റോയ് ചിത്രം സംവിധാനം ചെയ്തു. ദിലീപ് കുമാർ നായകനായി. സുചിത്ര സെൻ നായികയായി. വൈജയന്തിമാലയാണ് ചന്ദ്രമുഖിയായി എത്തിയത്.
https://www.youtube.com/watch?v=5vTH16nAXhY&ab_channel=Shemaroo
ഉറുദു
1965 ഉറുദുവിൽ ഖ്വാജ സർഫറാസ് ചിത്രം സംവിധാനം ചെയ്തു. ഹബീബ് താലിഷ് നായകനായി. ഷമീം ആര പാരോ ആയെത്തി.
തെലുങ്ക്
1974ൽ തെലുങ്കിൽ ഒരിക്കൽ കൂടി ചിത്രം എത്തി. വിജയ നിർമല സംവിധാനം ചെയ്ത സിനിമയിൽ ഘട്ടമനേനി കൃഷ്ണ നായകനായി. വിജയ നിർമല പാരോയും ജയന്തി ചന്ദ്രമുഖിയുമായി.
https://www.youtube.com/watch?v=LGm3daxXXzI&ab_channel=ClassicCinema
ബംഗാളി
1979ൽ ബംഗാളിയിൽ ദിലീപ് റോയിയും ദേവദാസ് സംവിധാനം ചെയ്തു. സൗമിത്ര ചാറ്റർജി നായകനും സുമിത്ര മുഖർജി നായികയുമായി.
മലയാളം
1989ൽ മലയാളത്തിൽ ക്രോസ്ബെൽറ്റ് മണി ദേവദാസ് സംവിധാനം ചെയ്തു. വേണു നാഗവള്ളി നായകനായി. പാർവതിയാണ് നായികയായി എത്തിയത്. രമ്യ കൃഷ്ണൻ ചന്ദ്രമുഖിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചു.
https://www.youtube.com/watch?v=mq5SY3wG0ak&ab_channel=LalluMovieWorld
ഹിന്ദി
2002ൽ സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ചിത്രത്തിൽ ഷാരൂഖ് ഖാനും ഐശ്വര്യ റായും നായികാ നായകന്മാരായി. മാധുരി ദീക്ഷിത് ചന്ദ്രമുഖിയായി എത്തി.
https://www.youtube.com/watch?v=2R81lA8NNgE&t=10800s&ab_channel=Warm_Radio
ബംഗാളി
ഏറ്റവും ഒടുവിൽ 2013ലാണ് ദേവദാസ് സിനിമയായി എത്തിയത്. ബംഗാളിയിൽ നിർമിച്ച ചിത്രം ചാഷി നസ്രുൾ ഇസ്ലാം സംവിധാനം ചെയ്തു. ഷാക്കിബ് ഖാൻ, അപു ബിശ്വാസ് എന്നിവർ പ്രധാന കഥാപത്രങ്ങളായി എത്തി.
https://www.youtube.com/watch?v=Gx8DTDtW0rA&ab_channel=CDVisionOfficial