വീട്ടുകാർക്കൊപ്പം കാണരുത്! ഈ ആഴ്ചയിലെ 5 വെബ് സീരീസുകൾ

MV Desk

ഫോർ മോർ ഷോട്സ് പ്ലീസ്

ആമസോൺ പ്രൈമിൽ ഇറങ്ങുന്ന റോംകോം സീരീസാണിത്. നാല് സ്ത്രീകളുടെ പ്രണയവും സൗഹൃദവും ബന്ധങ്ങളുമാണ് സീരീസിലുള്ളത്. അനു മേനോൻ നൂപൂർ അസ്താന എന്നിവരാണ് സീരീസ് സംവിധാനം ചെയ്യുന്നത്. ബോൾഡ് സീനുകളും തുറന്നുള്ള സംഭാഷണവും സീരിസിലുണ്ട്.സീരീസിന്‍റെ നാലാമത്തെ സീസണാണ് റിലീസ് ആകുന്നത്. കീർത്തി കുൽഹാരി, സയാനി ഗുപ്ത, മാൻലി ഗാഗ്രൂ, വിജെ ബാനി എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

മിർസാപുർ

കൊടും ക്രൂരതകളാണ് മിർസാപുരിൽ പച്ചയ്ക്ക് കാണിക്കുന്നത്. അതു കൊണ്ടു തന്നെ സീരീസ് ഫാമിലിക്ക് അനുയോജ്യമല്ല. പറ്റുമെങ്കിൽ ഹെഡ്ഫോൺ ഉപയോഗിച്ച് മാത്രം സീരീസ് കാണാൻ ശ്രമിക്കുക.

മെയ്ഡ് ഇൻ ഹെവൻ

ഇന്ത്യൻ വിവാഹങ്ങളുടെ പശ്ചാത്തലത്തിലുള്ള റൊമാന്‍റിക് ഡ്രാമയാണിത്. ശോഭിത ധുലിപാല, അർജുൻ മാഥുർ, നിത്യ മെഹ്റ, സോയ അഖ്തർ, പ്രശാന്ത് നായർ, അലങ്കൃത ശ്രീവാസ്തവ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. രണ്ട് വെഡ്ഡിങ് പ്ലാനർമാരുടെ പ്രണയവും ജീവിതവുമാണിതിൽ പറയുന്നത്.

രാസ്ഭാരി

ഒരു ചെറു പട്ടണത്തിൽ നടക്കുന്ന കഥയാണിത്.സ്വര ഭാസ്ക‌റാണ് പ്രധാന വേഷത്തിലെത്തുന്നത്. ബോൾഡ്, അഡൾട്ട് സീനുകൾ ധാരാളമുണ്ട്.

ക്രുവൽ ഇന്‍റൻഷൻസ്

ആമസോൺ പ്രൈം വിഡിയോയിൽ സ്ട്രീം ചെയ്യുന്ന ക്രുവൽ ഇന്‍റൻഷൻസ് ധനികര‌ായ രണ്ട് സഹോദരങ്ങളുടെ കഥയാണ് പറയുന്നത്. പ്രതികാരം, പ്രണയം, തെറ്റിദ്ധരിപ്പിക്കൽ, ചൂഷണം , ഡാർക്ക് റൊമാൻസ് എന്നിവയെല്ലാം സീരീസിലുണ്ട്.