MV Desk
ജൂഹി ചൗള
ബോളിവുഡിന്‍റെ താരറാണിയായിരുന്ന ജൂഹി ചൗള ജയ് മെഹ്ത എന്ന കോടീശ്വരനെയാണ് വിവാഹം കഴിച്ചത്. 4,171 കോടി രൂപയുടെ മൂല്യമുള്ള കമ്പനിയുടെ ചെയർമാനും ഐപിഎൽ ടീമായ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ സഹ ഉടമയുമാണ് മെഹ്ത.
സുനിൽ ഷെട്ടി
റിയൽ എസ്റ്റേറ്റ് ബിസിനസിൽ സ്വന്തം ഇടം രേഖപ്പെടുത്തിയ മന ഷെട്ടിയാണ് സുനിൽ ഷെട്ടിയുടെ ഭാര്യ. പ്രശസ്തയായ സാമൂഹ്യപ്രവർത്തകയുമാണ്.
ബോബി ഡിയോൾ
300 കോടി രൂപയുടെ മൂല്യമുള്ള സ്വത്തിന്‍റെ ഉടമയും ഇന്‍റീരിയർ ആൻഡ് ഫാഷൻ ഡിസൈനറുമാണ് ബോബിയുടെ ഭാര്യ തന്യ ഡിയോൾ.
ശിൽപ ഷെട്ടി
റിയൽ എസ്റ്റേറ്റ്, മാധ്യമ, കായിക , വിനോദ മേഖലകളുമായി ബന്ധപ്പെട്ട ബിസിനസിൽ വിജയിച്ച വ്യക്തിയാണ് ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര.
അസിൻ
മൈക്രോമാക്സ് എന്ന കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമാണ് അസിന്‍റെ ഭർത്താവ് രാഹുൽ ശർമ.
അല്ലു അർജുൻ
അല്ലുവിന്‍റെ ഭാര്യ സ്നേഹ ഹൈദരാബാദ് ആസ്ഥാനമായ ഓൺലൈൻ ഫോട്ടോ സ്റ്റുഡിയോ പിക്കാബൂവിന്‍റെ ഉടമസ്ഥയാണ്.
സോനം കപൂർ
വസ്ത്ര വ്യാപാര ബ്രാൻഡായ ഭാനേയുടെ സ്ഥാപകനും മൾട്ടി ബ്രാൻഡ് സ്നീക്കർ സ്റ്റോർ വെജ്നോൺവെജിന്‍റെ സഹസ്ഥാപകനുമായ ആനന്ദ് അഹുജയാണ് സോനം കപൂറിന്‍റെ ഭർത്താവ്. ഇന്ത്യയിലെ ഏറ്റവും വലിയ എക്സ്പോർട്ട് ബ്രാൻഡായ ഷാഹി എക്സ്പോർട്ട്സിന്‍റെ മാനേജിങ് ഡയറക്റ്ററുമാണ്.
മൗനി റോയ്
ഇൻവെസ്റ്റ്മെന്‍റ് ബാങ്കറായ സൂരജ് നമ്പ്യാരെയാണ് മൗനി റോയ് വിവാഹം കഴിച്ചത്. അൾട്ടിമേറ്റ് ഗുരൂസ് അടക്കം മൾട്ടിപ്പിൾ ബിസിനസ് ഓണറുമാണ്.
രാം ചരൺ
തെന്നിന്ത്യൻ താരം രാം ചരണിന്‍റെ ഭാര്യയും കോടീശ്വരിയാണ്. അപ്പോളോ ആശുപത്രിയുടെ വൈസ് പ്രസിഡന്‍റാണ് രാം ചരണിന്‍റെ ഭാര്യയായ ഉപാസന കാമിനേനി കൊനിഡേല.