അമല പോൾ വിവാഹിതയായി, ചിത്രങ്ങളിലൂടെ

MV Desk

നടി അമല പോൾ വിവാഹിതയായി. ജഗത് ദേശായിയാണ് വരൻ

ഗോവ സ്വദേശിയായ ജഗത് പ്രമുഖ ലക്ഷ്വറി വില്ലയുടെ മാനേജരാണ്. കൊച്ചി ഗ്രാൻഡ് ഹയാത്തിൽ വച്ചായിരുന്നു വിവാഹം.

ഇരുവരും തമ്മിലുള്ള പ്രണയ നിമിഷങ്ങളും പ്രൊപ്പോസ് വീഡിയോയും അടുത്തിടെ താരം പങ്കു വച്ചിരുന്നു

ഇനി ജീവിത കാലം മുഴുവൻ ഒരുമിച്ചെന്ന കുറിപ്പോടെ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ വിവാഹചിത്രങ്ങൾ പങ്കു വച്ചു.

ലാവൻഡർ നിറമുള്ള ഓഫ് സ്ലീവ് ഡിസൈനർ ലഹങ്കയാണ് അമല വിവാഹത്തിനായി തെരഞ്ഞെടുത്തത്. അതേ നിറത്തിലുള്ള ഷർവാണിയാണ് ജഗത് ധരിച്ചിരുന്നത്.

തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ 2014ലാണ് തമിഴ് സംവിധായകൻ എ.എൽ.വിജയെ അമല പ്രണയിച്ച് വിവാഹം കഴിച്ചത്. 2016ൽ ഇരുവരും വേർപിരിഞ്ഞു.