MV Desk
നടി കീർത്തി സുരേഷ് വിവാഹിതയായി. ഏറെക്കാലങ്ങളായി സുഹൃത്തായിരുന്ന ആന്‍റണി തട്ടിലാണ് വരൻ.
ഗോവയിൽ വച്ചു നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്
പരമ്പരാഗത രീതിയിൽ വധുവായി അണിഞ്ഞൊരുങ്ങിയാണ് കീർത്തി ചടങ്ങിനെത്തിയത്. മഞ്ഞയിൽ പച്ചബോർഡറുള്ള പട്ടുപുടവയാണ് ധരിച്ചിരുന്നത്. ജിമിക്കി കമ്മലും ട്രഡീഷണൽ ടച്ചുള്ള ആഭരണങ്ങളും അണിഞ്ഞ് അതിസുന്ദരിയായാണ് കീർത്തി ഒരുങ്ങിയത്
ഇന്‍സ്റ്റഗ്രാമില്‍ ആന്‍റണിക്കൊപ്പമുള്ള ചിത്രം ഈയിടെ കീര്‍ത്തി പങ്കുവച്ചിരുന്നു. 15 വര്‍ഷത്തെ കാത്തിരിപ്പെന്നാണ് കീർത്തി കുറിച്ചത്
എഞ്ചിനീയറായ ആന്‍റണി ബിസിനസുകാരനാണ്. കേരളം ആസ്ഥാനമായുള്ള ആസ്‌പെറോസ് വിന്‍ഡോസ് സൊല്യൂഷന്‍ ബിസിനസിന്‍റെ ഉടമ കൂടിയാണ്.