Namitha Mohanan
ഈ ആഴ്ച പ്രേക്ഷകർ കാത്തിരുന്ന വിവിധ ചിത്രങ്ങൾ ഒടിടി റിലീസിനെത്തുകയാണ്. ആലപ്പുഴ ജിംഖാന മുതൽ ആസാദി വരെ പ്രേക്ഷകർക്കായി 4 സൂപ്പർ ചിത്രങ്ങളാണ് ഈ ആഴ്ച ഒടിടി റിലീസിലുള്ളത്.
ആലപ്പുഴ ജിംഖാന
നസ്ലിൻ, ലുക്മാൻ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ആലപ്പുഴ ജിംഖാന ഈ മാസം 13 ന് ഒടിടിയിൽ റിലീസ് ചെയ്യും. ചിത്രം സോണി ലിവിലൂടെയാണ് പ്രേക്ഷകരിലേക്കെത്തുന്നത്.
പടക്കളം
സുരാജ് വെഞ്ഞാറമൂട്, ഷറഫുദീൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന പടക്കളം ഒടിടിയിലെത്തി. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് പ്രദർശനം. ജിയോ ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീമിങ് നടത്തുന്നത്.
ദേവിക ആൻഡ് ഡാനി
റിതു വർമ, സൂര്യ വസിഷ്ഠ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന തെലുങ്കു വെബ് സീരീസാണ് ദേവിക ആൻഡ് ഡാനി. ഈ സീരീസും ജിയോ ഹോട്ടസ്റ്റാറിൽ സ്ട്രീമിങ് തുടങ്ങി.
ആസാദി
ശ്രീനാഥ് ഭാസി പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ആസാദി. സൈജു കുറിപ്പ്, വാണി വിശ്വനാഥ്, ലാൽ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ആസാദി. മനോരമ മാക്സിലാണ് ചിത്രം റിലീസ് ചെയ്യുക. തീയതി ഉടൻ പ്രഖ്യാപിക്കും.