വരണമാല്യമണിയിച്ച് നാഗ ചൈതന്യ; മിഴി നിറഞ്ഞ് ശോഭിത

MV Desk

തെന്നിന്ത്യൻ സിനിമാ ലോകം ഉറ്റുനോക്കിയ താരവിവാഹങ്ങളിലൊന്നായിരുന്നു ശോഭിത ധൂലിപാല-നാഗ ചൈതന്യ വിവാഹം.

അക്കിനേനി നാഗേശ്വര ഗുരുവിന്‍റെ ശതാബ്ദി വർഷത്തോടനുബന്ധിച്ച് സ്ഥാപിച്ച പ്രതിമയുടെ മുന്നിലായിരുന്നു ചടങ്ങുകൾ നടന്നത്.

ഹൈദരാബാദിലെ അന്ന പൂർണ സ്റ്റുഡിയോയിൽ ബുധനാഴ്ച 8.15 ഓടെയായിരുന്നു ഇരുവരുടേയും വിവാഹം

'ശോഭിതയും ചായിയും ഒരുമിച്ച ഈ മനോഹരമായ അധ്യായം ആരംഭിക്കുന്നത് കാണുന്നത് എനിക്ക് സവിശേഷവും വൈകാരികവുമായ നിമിഷമാണ്. എന്‍റെ പ്രിയപ്പെട്ട ചായിയ്ക്ക് അഭിനന്ദനങ്ങൾ. ഒപ്പം ഞങ്ങളുടെ കുടുംബത്തിലേക്ക് പ്രിയ ശോഭിതയെ സ്വാ​ഗതം ചെയ്യുന്നു'- നാഗാർജുന കുറിച്ചു

സ്വർണാഭരണ വിഭൂഷിതയായി സ്വർണനിറത്തിലുള്ള പട്ടുസാരിയില്‍ രാജകീയ പ്രൗഢിയോടെയാണ് ശോഭിത വധുവായി ഒരുങ്ങിയെത്തിയത്

പരമ്പരാഗത തെലുങ്ക് വരന്‍റെ വേഷത്തിലാണ് നാഗചൈതന്യ എത്തിയത്. തെലുങ്ക് ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.