ഒരേ ഒരു റാണി; കാൻസ് അടക്കി വാണ് ഐശ്വര്യ റായ്

MV Desk

കാൻസ് ഫിലിം ഫെസ്റ്റിവലിൽ ഏറെ വൈകിയാണ് ഐശ്വര്യ റായ് എത്തിയത്. പക്ഷേ ഐശ്വര്യയുടെ ലുക്ക് അക്ഷരാർഥത്തിൽ റെഡ് കാർപ്പെറ്റിനെ അപ്പാടെ സ്വന്തമാക്കിയിരിക്കുകയാണ്.

ഫിലിം ഫെസ്റ്റ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കേ തിളക്കമുള്ള റോയൽ ബ്ലൂ ഗൗണിൽ മത്സ്യകന്യകയെപ്പോലെ അതി സുന്ദരിയായാണ് ഐശ്വര്യ ഇത്തവണ ആദ്യമായി ചുവന്ന പരവതാനിയിലൂടെ നടന്നത്.

അമിത് അഗർവാൾ രൂപകൽപന ചെയ്ത ഗൗണും അതിനൊപ്പം ദുപ്പട്ടയും നീലക്കല്ലുകൾ പതിപ്പിച്ച ചോക്കറും മോതിരങ്ങളുമായിരുന്നു ഐശ്വര്യ അണിഞ്ഞിരുന്നത്.

മകൾ ആരാധ്യ ബച്ചനും ഇത്തവണ കാൻസിൽ ഐശ്വര്യക്കൊപ്പമെത്തിയിരുന്നു. ബ്ലഷ് പിങ്കിൽ സ്വർണ നിറമുള്ള പൂക്കൾ തുന്നിയ ഗൗണിൽ ആഷും റെഡ് ഗൗണിൽ ആരാധ്യയും തിളങ്ങി.

കാൻസിലെ അവസാന ദിനത്തിൽ ഗൗണിനു പകരം വെള്ള പാന്‍റ് സ്യൂട്ടും തൂവലുകൾ പോലെ തോന്നുന്ന ഫെതർ ബോവയും അണിഞ്ഞാണ് താരമെത്തിയത്.