ബസൂക്ക, മരണമാസ്, ജിംഖാന; ഒടിടിയിൽ ഈ മാസം സിനിമാ ചാകര

MV Desk

മേയ് മാസത്തിൽ ഒടിടികളിൽ മലയാളം സിനിമയുടെ ചാകരയാണ്. തിയെറ്ററുകളിൽ സൂപ്പർഹിറ്റ് ആയി മാറിയ ചിത്രങ്ങളാണ് ഒടിടികളിലൂടെ സ്ട്രീമിങ്ങിനൊരുങ്ങുന്നത്.

മരണമാസ്

സോണി ലിവ്

മേയ് 15

ടൊവിനോ തോമസ് നിർമിച്ച ബേസിൽ ജോസഫ് ചിത്രത്തിന് തിയെറ്ററിൽ മികച്ച അഭിപ്രായമാണ് ലഭിച്ചിരുന്നത്.

സമാര

മലയാളത്തിലെ സയൻസ് ഫിക്ഷൻ ചിത്രമായ സമാര മനോരമ മാക്സിൽ സ്ട്രീം ചെയ്യുന്നുണ്ട്.

ബ്രൊമാൻസ്

സോണി ലിവ്

യുവതാരങ്ങൾ ഒരുമിക്കുന്ന ബ്രൊമാൻസും ഒടിടിയിൽ തിളങ്ങുന്നുണ്ട്. മേയ് 1 മുതൽ സോണി ലിവിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

ഔസേപ്പിന്‍റെ ഒസ്യത്ത്

പ്രൈം വീഡിയോ

കുടുംബബന്ധങ്ങളുടെ ഇഴയടുപ്പത്തെക്കുറിച്ചുള്ള സിനിമയിൽ വിജയരാഘവനാണ് പ്രധാന കഥാപാത്രമായി എത്തുന്നത്.

ആലപ്പുഴ ജിംഖാന

ഖാലിദ് റഹ്മാൻ ചിത്രം ജിംഖാനയാണ് മറ്റൊന്ന്. യുവതാരം നസ്‌ലിൻ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം മേയിൽ ഒടിടിയിലെത്തുമെന്നാണ് കരുതുന്നത്.

ബസൂക്ക

മമ്മൂട്ടി നായകനായ ബസൂക്ക‍യും മേയിൽ ഒടിടിയിലെത്തുമെന്നാണ് കരുതുന്നത്. സ്ട്രീമിങ്ങിന്‍റെ തിയതി പ്രഖ്യാപിച്ചിട്ടില്ല.