Aswin AM
മായ
പത്മരാജൻ രചനയും സംവിധാനവും ചെയ്ത് ശോഭന, സുരേഷ് ഗോപി, ജയറാം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുറത്തിറങ്ങിയ സൈക്കളോജിക്കൽ ത്രില്ലർ ചിത്രമാണ് 'ഇന്നലെ'. ഓർമകളും വ‍്യക്തിത്വവും നഷ്ടപ്പെട്ട മായ എന്ന സ്ത്രീ കഥാപാത്രത്തെ ശോഭന മനോഹരമാക്കി
സോഫിയ
മോഹൻലാൽ - ശാരി ജോഡി അഭിനയിച്ച 'നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ' എന്ന ചിത്രം കഥയുടെ കെട്ടുറപ്പുകൊണ്ടും കാലഘട്ടത്തിലെ സാമൂഹിക കാഴ്ചപ്പാടുകൾ പൊളിച്ചെഴുതാനുള്ള ശ്രമങ്ങൾകൊണ്ടും വേറിട്ടു നിൽക്കുന്നു. ശാരിയുടെ മികച്ച അഭിനയ മുഹൂർത്തങ്ങൾ ചിത്രത്തെ സമ്പന്നമാക്കി.
നിമ്മിയും സാലിയും
കൗമാര മനസിന്‍റെ സൂക്ഷ്മതലങ്ങൾ കാണിച്ചു തരുന്ന പത്മരാജൻ ചിത്രമാണ് 'ദേശാടനക്കിളി കരയാറില്ല'. നിമ്മി, സാലി എന്നീ കഥാപാത്രങ്ങളെ ശാരിയും കാർത്തികയും ചേർന്ന് മികവുറ്റതാക്കി. ആധുനിക കാലഘട്ടത്തിൽ പോലും സിനിമയിലോ സാഹിത്യത്തിലോ ചിത്രീകരിക്കാൻ പലരും ധൈര്യം കാണിക്കാത്ത പ്രമേയം.
ക്ലാര
പ്രണയം എന്ന വികാരത്തെ ഇത്ര തീവ്രതയോടെ മലയാളി പ്രേക്ഷകർക്ക് കാണിച്ചു കൊടുത്ത മറ്റൊരു മലയാള സിനിമയുണ്ടോ എന്നു സംശയമാണ്. ജോൺസന്‍റെ പശ്ചാത്തല സംഗീതം ചിത്രത്തെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു. ക്ലാര എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സുമലത മലയാളി പ്രേക്ഷകരുടെ മനസിൽ മഴയുടെ പര്യായം തന്നെയായി മാറി.
ഭാമ
മലയാളി പ്രക്ഷകരുടെ ഇഷ്ട ചിത്രങ്ങളിലൊന്നായ ഞാൻ ഗന്ധർവനിൽ സുപർണ ആനന്ദ് അവതരിപ്പിച്ച ഭാമയെന്ന കഥാപാത്രം പത്മരാജന്‍റെ മികച്ച സ്ത്രീ കഥാപാത്രങ്ങളിലൊന്നാണ്. പത്മരാജന്‍റെ അവസാന ചിത്രവും ഇതുതന്നെ.