ബോളിവുഡിന്‍റെ ഹൃദയം കവർന്ന പാക്കിസ്ഥാനി താരങ്ങൾ

MV Desk

ഫവദ് ഖാൻ

പാക്കിസ്ഥാനിലെ കറാച്ചി സ്വദേശിയാണ് ഫവദ് ഖാൻ. ഖൂബ്സൂരത്, കപൂർ ആൻഡ് സൺസ് , യേ ദിൽ ഹേ മുശ്കിൽ എന്നീ സിനിമകളിലാണ് ഫവദ് തിളങ്ങിയത്.

മഹിറ ഖാൻ

പാക്കിസ്ഥാനിലെ തന്നെ ഏറ്റവും കൂടിയ പ്രതിഫലം വാങ്ങുന്ന താരം റയീസ് എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ‌ അരങ്ങേറ്റം കുറിച്ചത്.

സബ ഖമർ

പാക്കിസ്ഥാനിലെ ജനപ്രിയ താരങ്ങളിൽ ഒരാളാണ് സബയും. ഇർഫാൻ ഖാന്‍റെ ഹിന്ദി മീഡിയത്തിലൂടെയാണ് സബ ബോളിവുഡിന് പ്രിയങ്കരിയായി മാറിയത്.

ഇമ്രാൻ അബ്ബാസ്

ക്രിയേച്ചർ 3 ഡിയിലൂടെയാണ് പാക് നടനും മോഡലുമായ ഇമ്രാൻ ബോളിവുഡിന് പരിചിതനായി മാറിയത്. കരൺ ജോഹറിന്‍റെ യേ ദിൽ ഹേ മുശ്കിലിൽ അതിഥി താരമായും എത്തി.

സജൽ അലി

ലാഹോർ സ്വദേശിയായ സജൽ മം എന്ന ചിത്രത്തിൽ ശ്രീദേവിയുടെ മകളായാണ് സജൽ അലി എത്തിയത്.

അലി സഫർ

പാക് ഗായകനും ഗാനരചയിതാവുമായ ഡിയർ സിന്ദഗി, ചഷ്മേ ബഡ്ഡൂർ, മേരി ബ്രദർ കി ദുൽഹൻ, തേരേ ബിൻ ലാദൻ എന്നീ സിനിമകളിലാണ് അലി സഫർ അഭിനയിച്ചത്.

മൗറ ഹൊക്കെയിൻ (മൗറ ഹുസൈൻ)

പാക് ടെലിവിഷൻ താരമാണ് മൗറ. സനം തേരീ കസം എന്ന സിനിമയിലെ പ്രകടത്തിലൂടെയാണ് മൗറ ബോളിവുഡിന്‍റെ പ്രിയപ്പെട്ട താരമായി മാറിയത്.

ജാവേദ് ഷെയ്ഖ്

പാക്കിസ്ഥാനി നടൻ, നിർമാതാവ്, സംവിധായകൻ എന്നീ നിലകളിലെല്ലാം പ്രശസ്തനായ ജാവേദ് നമസ്തേ ലണ്ടൻ, ഓം ശാന്തി ഓം എന്ന ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ഹുമയൂൺ സയീദ്

പാക് നടനും നിർമാതാവുമായ ഹുമയൂൺ ജാഷ്ൻ ഉൾപ്പെടെയുള്ള ബോളിവുഡ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.