MV Desk
അക്ഷയ് കുമാർ
യഥാർഥ് പേര്: രാജീവ് ഹരി ഓം ഭാട്ടിയ.
ഖിലാഡിയെന്ന് സിനിമാമേഖലയിൽ അറിയപ്പെടുന്ന താരം ബോളിവുഡിൽ ഇപ്പോഴും സജീവമാണ്.
രജനികാന്ത്
യഥാർഥ് പേര്: ശിവാജി റാവു ഗെയ്ക്‌വാദ്
ഇന്ത്യൻ സിനിമയിൽ തന്നെ സ്റ്റൈൽ കൊണ്ടും അഭിനയ ശൈലി കൊണ്ടും വ്യത്യസ്തത പുലർത്തുന്ന സൂപ്പർ സ്റ്റാണ് രജനികാന്ത്.
ദിലീപ് കുമാർ
യഥാർഥ് പേര്: മുഹമ്മദ് യൂസുഫ് ഖാൻ.
ബോളിവുഡിന്‍റെ ക്ലാസിക് കാലഘട്ടത്തിൽ അനായാസമായ അഭിനയത്തിലൂടെ അദ്ഭുതപ്പെടുത്തിയ താരം.
മധുബാല
യഥാർഥ് പേര്: മുംതാസ് ജഹാൻ ബീഗം ഡെഹാൽവി
നിരവധി കഥാപാത്രങ്ങളിലൂടെ ആരാധകവൃന്ദം തന്നെ സൃഷ്ടിച്ച അഭിനേത്രിയാണ് മധുബാല.
രേഖ
യഥാർഥ് പേര്: ഭാനുരേഖ ഗണേശൻ
അഭിനയശേഷിയിലും സൗന്ദര്യത്തിലും ഇന്ത്യൻ സിനിമയിൽ രേഖയ്ക്കു തുല്യയായി മറ്റാരുമില്ല.
ജോണി ലീവർ
യഥാർഥ് പേര്: ജോൺ പ്രകാശ റാവു ജനുമാല.
ബോളിവുഡിൽ ചിരപ്രതിഷ്ഠ നേടിയ കോമഡി താരം.
ഗുരു ദത്ത്
യഥാർഥ് പേര്: വസന്ത് കുമാർ
ഇന്ത്യൻ സിനിമയിൽ എക്കാലവും ഓർമിക്കപ്പെടുന്ന സംവിധായകനും അഭിനേതാവുമാണ് ഗുരുദത്ത്