റോജ മുതൽ നമിത വരെ; രാഷ്‌ട്രീയത്തിലിറങ്ങിയ തമിഴ് നടിമാർ

Entertainment Desk

സിനിമയിൽ തിളങ്ങി നിൽക്കുന്നതിനിടെ രാഷ്ട്രീയത്തിലേക്ക് ചേക്കേറിയ തമിഴ്നടിമാർ നിരവധിയാണ്.

ജയലളിത

രാഷ്‌ട്രീയത്തിൽ സജീവമാകുന്ന തമിഴ്നടിമാരുടെയെല്ലാം റോൾ മോഡൽ ജയലളിതയാണെന്നു തന്നെ പറയാം. ഇന്ത്യയിലെ തന്നെ ശക്തയായ രാഷ്‌ട്രീയ നേതാക്കളിൽ ഒരാളായി ജയലളിത മാറിയത് പെട്ടെന്നായിരുന്നു.

ഗൗതമി

തമിഴ്, തെലുങ്കു, മലയാളം, ഹിന്ദി സിനിമകളിലെല്ലാം തിളങ്ങി നിന്നിരുന്ന ഗൗതമി അപ്രതീക്ഷിതമായാണ് രാഷ്‌ട്രീയത്തിലേക്ക് ചേക്കേറിയത്. 25 വർഷം ബിജെപിയിലായിരുന്നു. പിന്നീട് എഐഎഡിഎംകെയിലേക്ക് മാറി.

ദിവ്യസ്പന്ദന

രമ്യ എന്നറിയപ്പെടുന്ന ദിവ്യസ്പന്ദനവ 2003ലാണ് കന്നഡ സിനിമയിലൂടെ അരങ്ങേറ്റം നടത്തിയത്. പിന്നീട് തമിഴിലും തിരക്കേറിയ താരമായി. 2012ൽ കോൺഗ്രസിൽ ചേർന്നു. നിലവിൽ സജീവമല്ല.

റോജ

തൊണ്ണൂറുകളിൽ യുവാക്കളുടെ ഹൃദയം കവർന്ന താരമായിരുന്നു റോജ സെൽവമണി. നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയാണ്. 1998ൽ തെലുങ്കു ദേശം പാർട്ടിയിൽ ചേർന്നു. 2009ൽ ടിഡിപി വിട്ട് കോൺഗ്രസിൽ ചേർന്നു. പിന്നീട് വൈഎസ്ആർസിപിയിൽ സജീവമായി. ആന്ധ്രപ്രദേശിലെ ടൂറിസം വകുപ്പ് മന്ത്രിയായിരുന്നു റോജ.

ഖുശ്ബു

മൂന്നു പാർട്ടികളിലാണ് ഖുശ്ബു പ്രവർത്തിച്ചിട്ടുണഅട്. 2010ൽ ഡിഎംകെയിൽ ചേർന്നു. 2014ൽ കോൺഗ്രസിലേക്ക് മാറി. കോൺഗ്രസ് ദേശീയ വക്താവായിരുന്നു. 2020ൽ രാജി വച്ച് ബിജെപിയിൽ ചേർന്നു.

നഗ്മ

തമിഴ് സിനിമ ആസ്വാദകരുടെ പ്രിയ നായികയാണ് നഗ്മ. 2004ൽ നഗ്മ കോൺഗ്രസിൽ ചേർന്നു. 2014ൽ മീററ്റിൽ നിന്ന് ലോക്സഭാ സീറ്റിലേക്ക് മത്സരിച്ചു.

കസ്തൂരി ശങ്കർ

സൂപ്പർ ഹിറ്റ് ചിത്രമായ ഇന്ത്യനിൽ അടക്കം പ്രധാന വേഷം ചെയ്തിട്ടുള്ള കസ്തൂരി 2024ലാണ് ബിജെപിയിൽ ചേർന്നത്.

നമിത

അജിത്, വിജയ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു നമിത. ബിജെപിയുടെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗമാണിപ്പോൾ താരം.