MV Desk
ജബ് വി മെറ്റ്
ഷാഹിദ് കപൂറിനെയും കരീന കപൂറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഇംത്തിയാസ് അലി സംവിധാനം ചെയ്ത റൊമാന്‍റിക് കോമഡി ചിത്രമാണ് ജബ് വി മെറ്റ്. ട്രെയിനിൽ വച്ച് ഒരു യുവതിയെ ആക്സ്മികമായി കണ്ടുമുട്ടുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്
ആപ് ജൈസ കോയി
ആർ. മാധവൻ, ഫാത്തിമ സന ഷെയ്ഖ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ റൊമാന്‍റിക് ഡ്രാമ ചിത്രമാണ് ആപ് ജൈസ കോയി. 42 കാരനായ സംസ്കൃത അധ‍്യാപകനും 32 കാരിയായ ഫ്രഞ്ച് അധ‍്യാപികയും തമ്മിലുള്ള പ്രണയത്തിന്‍റെ കഥയാണ് ചിത്രം പങ്കുവയ്ക്കുന്നത്
സയ്യാര
നവാഗതനായ മോഹിത് സുരിയുടെ സംവിധാനത്തിൽ അഹാൻ പാണ്ഡ‍്യെ നായകനായി അഭിനയിച്ച് 2025ൽ പുറത്തിറങ്ങിയ ചിത്രമാണ് സയ്യാര. വാണിയെന്ന മാധ‍്യമപ്രവർത്തകയും കൃഷ് എന്ന ഗായകനും തമ്മിലുള്ള പ്രണയമാണ് ചിത്രം പങ്കുവയ്ക്കുന്നത്
ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ
ബോളിവുഡിൽ 1995ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമാണ് ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ. ഷാരുഖാന് ബോളിവുഡിൽ കിങ് ഓഫ് റൊമാൻസ് പട്ടം നേടികൊടുത്ത ചിത്രം കൂടിയാണിത്
ആഷിഖി 2
ആദിത‍്യ റോയ് കപൂറും ശ്രദ്ധ കപൂറും മുഖ‍്യ വേഷത്തിലെത്തിയ ചിത്രം ഈ പ്രണയ ദിനത്തിൽ വീണ്ടും കാണുമ്പോൾ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു.