22-ാം പിറന്നാൾ ആഘോഷമാക്കി സാനിയ ഇയ്യപ്പൻ; പിന്നാലെ വിമർശനങ്ങൾ

MV Desk

22-ാം പിറന്നാൾ ആഘോഷമാക്കി സാനിയ ഇയ്യപ്പൻ. അടുത്ത സുഹൃത്തുക്കൾക്കൊപ്പം ഗോവയിലായിരുന്നു ആഘോഷം.

കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്നതിന്‍റെ ചിത്രങ്ങൾ സാനിയ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. ഗ്ലാമറസ് ലുക്കിലാണ് താരം ചിത്രങ്ങളിലുള്ളത്.

ഫോട്ടോകൾ പങ്കുവച്ചതിനു പിന്നാലെ സെലിബ്രിറ്റികൾ അടക്കമുള്ള നിരവധിപ്പേരാണ് സാനിയയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയത്.

സാനിയയുടെ വസ്ത്രധാരണത്തെ വിമർശിക്കുന്നവരുമുണ്ട്. എന്നാൽ, ഇത്തരക്കാർക്കുള്ള മറുപടിയാണ് ഈ വസ്ത്രവും എന്നാണ് ആരാധകര്‍ പറയുന്നത്.

റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് സിനിമയിലും മോഡലിങ്ങിലും വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് സാനിയ. ബാല്യകാല സഖി എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തി. ക്വീൻ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം.

സല്യൂട്ട്, പതിനെട്ടാം പടി, ലൂസിഫർ, പ്രേതം, ക്വീന്‍ തുടങ്ങിയ നിരവധി സിനിമകൾ ചെയ്തു. ഇരഗുപട്രു എന്ന ചിത്രത്തിലൂടെ തമിഴിലും നായികയായി.